1 GBP = 104.05

രണ്ടാമത് ഗ്രേറ്റ് ബ്രിട്ടൺ രൂപത ബൈബിൾ കൺവെൻഷൻ ഒരുക്കശുശ്രൂഷയുമായി ബ്രദർ സന്തോഷ് കരുമത്ര ഇന്ന് മാഞ്ചസ്റ്ററിൽ

രണ്ടാമത് ഗ്രേറ്റ് ബ്രിട്ടൺ രൂപത ബൈബിൾ കൺവെൻഷൻ ഒരുക്കശുശ്രൂഷയുമായി ബ്രദർ സന്തോഷ് കരുമത്ര ഇന്ന് മാഞ്ചസ്റ്ററിൽ

മാഞ്ചസ്റ്റർ : ലോകപ്രശസ്ത വചന പ്രഘോഷകൻ സേവ്യർ ഖാൻ വട്ടായിലച്ചൻ നയിക്കുന്ന രണ്ടാമത് ഗ്രേറ്റ് ബ്രിട്ടൺ രൂപത ബൈബിൾ കൺവെൻഷന്റെ ഒരുക്കശുശ്രൂഷയുമായി അഭിവന്ദ്യ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ നിർദ്ദേശാനുസരണം തൃശൂർ ഷെക്കീനായ് മിനിസ്ട്രിസ് ഡയറക്ടറും പ്രമുഖ ആത്മീയ ശുശ്രൂഷകനുമായ ബ്രദർ സന്തോഷ് കരുമത്ര ഇന്ന് 13/6/18 ബുധനാഴ്ച മാഞ്ചസ്റ്ററിൽ സായാഹ്‌ന ധ്യാനം നയിക്കും .

ഗ്രേറ്റ് ബ്രിട്ടൺ രൂപത വികാരി ജനറാൾ മോൺസിഞ്ഞോർ റവ. ഫാ.സജി മലയിൽപുത്തൻപുരയുടെ ആത്മീയ നേതൃത്വത്തിൽ മാഞ്ചസ്റ്റർ സെന്റ് ജോസഫ് ദേവാലയത്തിൽ വൈകിട്ട് 5.30 മുതൽ രാത്രി 9.30 വരെയാണ് ഒരുക്കശുശ്രൂഷ നടക്കുക .

ശുശ്രൂഷയിലേക്ക് രൂപത വികാരി ജനറൽ റവ.ഫാ .സജി മലയിൽപുത്തൻപുര യേശുനാമത്തിൽ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക് :- രാജു ആന്റണി – ‭07912 217960

 

ദേവാലയത്തിന്റെ വിലാസം:-

ST.JOSEPHS CHURCH

LONGSIGHT

MANCHESTER

M13 0BU

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more