1 GBP = 102.95
breaking news

മാഞ്ചസ്റ്ററിൽ പന്ത്രണ്ടു നില കെട്ടിടത്തിൽ തീപിടിത്തം; എമർജൻസി സർവീസുകളുടെ ദ്രുതഗതിയിലുള്ള പ്രവർത്തനം വലിയൊരു ദുരന്തമൊഴിവാക്കി

മാഞ്ചസ്റ്ററിൽ പന്ത്രണ്ടു നില കെട്ടിടത്തിൽ തീപിടിത്തം; എമർജൻസി സർവീസുകളുടെ ദ്രുതഗതിയിലുള്ള പ്രവർത്തനം വലിയൊരു ദുരന്തമൊഴിവാക്കി

മാഞ്ചെസ്റ്റർ: ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് മാഞ്ചസ്റ്റർ സിറ്റിയിലെ ജോയിനർ സ്ട്രീറ്റിലെ പന്ത്രണ്ട് നിലകളുള്ള കെട്ടിടത്തിന് തീ പിടിച്ചത്. കെട്ടിടത്തിലെ ഒമ്പതാമത്തെ നിലയിലുണ്ടായ തീപിടിത്തം പത്താം നിലയിലേക്കും പടരുകയായിരുന്നു. തീപിടിത്തമുണ്ടായപ്പോഴുള്ള പുക ശ്വസിച്ചത് നിമിത്തം ഒരാളെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതൊഴിച്ചാൽ മറ്റ് ആളപായം ഒന്നുമുണ്ടായിട്ടില്ല. 

സംഭവം നടന്നയുടനെ തന്നെ പോലീസും ഫയർഫോഴ്‌സും നിമിഷങ്ങൾക്കുള്ളിൽ തന്നെ സ്ഥലത്തെത്തിയത് മറ്റൊരു ഗ്രെൻഫെൽ ദുരന്തമുണ്ടാകാതെ കാത്തു. പന്ത്രണ്ടോളം ഫയർ എഞ്ചിനുകളാണ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയത്. പോലീസ് സംഭവം നടന്ന റോഡുകൾ സീൽ ചെയ്ത് കൂടുതൽ സുരക്ഷ ഉറപ്പാക്കി. മതിയായ ആംബുലൻസ് സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ടായിരുന്നു. 

കെട്ടിടത്തിലെ മറ്റ് താമസക്കാരെ ഒഴിപ്പിച്ച് താത്കാലിക താമസ സൗകര്യം അധികൃതർ ഒരുക്കിക്കൊടുത്തിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണങ്ങൾ അന്വേഷിച്ച് വരുന്നതേയുള്ളൂ. ഫയർഫോഴ്‌സിന്റെ പ്രവർത്തനങ്ങളെ സ്ളാഘിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more