1 GBP = 102.92
breaking news

യുകെയിലെ ഏറ്റവും പ്രശസ്തമായ മാഞ്ചസ്റ്റർ തിരുന്നാൾ ഇന്ന്; ഇന്നലെ ഫോറം സെന്ററിലെ കാണികളെ വിസ്മയിപ്പിച്ച് ഫാ.വിൽസൻ മേച്ചേരിയും മനോജ് ജോർജും സംഘവും…

യുകെയിലെ ഏറ്റവും പ്രശസ്തമായ  മാഞ്ചസ്റ്റർ തിരുന്നാൾ ഇന്ന്;  ഇന്നലെ ഫോറം സെന്ററിലെ കാണികളെ വിസ്മയിപ്പിച്ച് ഫാ.വിൽസൻ മേച്ചേരിയും മനോജ് ജോർജും സംഘവും…

അലക്സ് വർഗ്ഗീസ്

മാഞ്ചസ്റ്റർ:-  ഇന്നാണ് യു കെയിലെ ഏറ്റവും  പ്രശസ്തമായ മാഞ്ചസ്റ്റർ തിരുന്നാൾ. ഇന്ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് അത്യാഘോഷമായ പാട്ടു  കുർബാനക്ക് ഇടവക വികാരി ഫാ.ജോസ് അഞ്ചാനിക്കൽ മുഖ്യകാർമികനാകും.ഫാ.ജിനോ അരീക്കാട്ട്, ഫാ.വിൽസൻ മേച്ചേരി, ഫാ. രഞ്ജിത്ത് മടത്തിറമ്പിൽ, ഫാ.മാത്യു കരിയിലക്കുളം, ഫാ.മൈക്കൽ ഗാനൻ,  ഫാ.നിക്ക്, ഫാ.മൈക്കൽ മുറേ തുടങ്ങിയവർ സഹകാർമികരാകും

ഫാ. വിൽസൻ മേച്ചേരിക്കൊപ്പം മനോജ് ജോർജ് യുകെയിൽ നിന്നും ഗായിക അഷീറ്റാ സേവ്യർ, മുകേഷ് കണ്ണൻ (കീ ബോർഡ്), ജോയി ഡ്രംസ്, സിജോ ജോസ് (പിയാനോ), ചാൾസ് (ബാസ് ഗിത്താർ), സന്ദീപ് (തബല) തുടങ്ങിയവർ ഉൾപ്പെടെ ഇന്നലെ ഫോറം സെന്ററിൽ നടത്തിയ ഗാനമേള കാണികൾക്ക് നല്ലൊരു വിരുന്നായിരുന്നു. . അത്യാധുനിക ഡിജിറ്റൽ ശബ്ദസംവിധാനത്തിന്റെയും,  . സ്റ്റേജ് പൂർണ്ണമായും എൽ ഇ ഡി സ്ക്രീൻ വച്ച് ലൈവ് കവറേജ് ചെയതും ആദ്യമായാണ് ഒരു സ്റ്റേജ് പ്രോഗ്രാം ഫോറം സെന്ററിൽ നടന്നത്.

നല്ലൊരു ഗായകൻ കൂടിയായ ഇടവക വികാരി ഫാ.ജോസ് അഞ്ചാനിക്കൽ ഗാനമാലപിച്ചാണ് ഗാനമേളക്ക് തുടക്കം കുറിച്ചത്. വിൽസനച്ചൻ പാടിയ കാരുണ്യദീപം എന്ന കാസറ്റ് ഫാ ജോസ് അഞ്ചാനിക്കൽ പുറത്തിറക്കി.  തുടർന്ന്
വിൽസനച്ചൻ സത്യനായകാ… എന്ന ഭക്തിഗാനമായി തുടങ്ങി. മനോജ് തന്റെ വൈദഗ്ദ്യം വയലിനിലൂടെ പ്രകടിപ്പിച്ചു. അച്ചന്റെ പാട്ടിനും, മനോജിന്റെ വയലിനും അകമ്പടിയായി മാഞ്ചസ്റ്ററിലെ നർത്തകർ അരങ്ങിലെത്തി. ഡോ. അഞ്ജു ബെൻഡൻ ആണ് ഡാൻസിന് കോറിയോഗ്രഫി  ചെയ്തത്. ജോബി വർഗീസ്, റിൻസി സജിത്ത് എന്നിവർ അവതാരകരായിരുന്നു. റാഫിൾ ടിക്കറ്റ് നറുക്കെടുപ്പിലൂടെ ടാബ്ലറ്റ് തുടങ്ങിയ സമ്മാനങ്ങൾ വിതരണം ചെയ്തു.
മിതമായ നിരക്കിൽ ഭക്ഷണം ഫുഡ് സ്റ്റാൾ വഴി വിതരണം നടത്തിയിരുന്നു. തികച്ചും കുടുംബാന്തരീക്ഷത്തിൽ നടന്ന ഒരു പരിപാടിയായിക്കുന്നു ഇന്നലെ നടന്ന ഗാനമേള. ട്രസ്റ്റി ബിജു ആന്റണി തിരുനാൾ കമ്മിറ്റിക്ക് വേണ്ടി നന്ദി പ്രകാശിപ്പിച്ചു.

ഇന്ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് വിഥിൻഷോ സെന്റ്. ആൻറണീസ് ദേവാലയത്തിൽ  അത്യാഘോഷപൂർവ്വമായ തിരുനാൾ ദിവ്യബലിക്ക് ഇടവക വികാരി ഫാ.ജോസ് അഞ്ചാനിക്കൽ മുഖ്യ കാർമ്മികനാകും. ദിവ്യബലിക്ക് ശേഷം പ്രശസ്തമായ മാഞ്ചസ്റ്റർ തിരുനാളിന്റെ മുഖ്യ ആകർഷണമായ ഭക്തി നിർഭരമായ തിരുനാൾ പ്രദക്ഷിണം നടക്കും. പ്രദക്ഷിണത്തിൽ  വിശുദ്ധരുടെ തിരുസ്വരൂപങ്ങൾക്കൊപ്പം
പൊൻ – വെള്ളിക്കുരിശുകളും,  ഐറിഷ് ബാന്റ്, ചെണ്ടമേളം, വിശുദ്ധരുടെ ഫ്ലക്സുകൾ, വിവിധ നിറത്തിലുള്ള കൊടികൾ, മുത്തുക്കുടകൾ എന്നിവയെല്ലാം  ഉണ്ടായിരിക്കും.

മാഞ്ചസ്റ്റർ വിഥിൻഷോയുടെ തെരുവീഥികളിലൂടെ നടക്കുന്ന    പ്രദക്ഷിണത്തിൽ പങ്കുകൊള്ളുവാനും കാണുവാനുമായി നാനാജാതി മതസ്ഥരായവരും, ഇംഗ്ലീഷുകാരും ധാരാളമായി എത്തിച്ചേരാറുണ്ട്. പോലീസ്  റോഡുകളിൽ വാഹനം നിയന്ത്രിച്ചാണ് പ്രദക്ഷിണത്തിന് വഴിയൊരുക്കുന്നത്.

പ്രദക്ഷിണം തിരികെ ദേവാലയത്തിൽ പ്രവേശിച്ച ശേഷം കുർബാനയുടെ വാഴ്‌വ്, ലദീഞ്ഞ് സമാപനാ ആശീർവാദം എന്നി ഉണ്ടായിരിക്കുന്നതാണ്. ഇതോടൊപ്പം കഴുന്ന് എടുക്കുന്നതിനും, അടിമ വയ്ക്കുനതിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
തുടർന്ന് പാച്ചോർ വിതരണവും, സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.

യു കെയിൽ ആദ്യമായി സീറോ മലബാർ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത് മാഞ്ചസ്റ്ററിലായിരുന്നു.
“യു കെയിലെ മലയാറ്റൂർ” എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഏറ്റവും പുരാതനവും പ്രശസ്തവുമായ മാഞ്ചസ്റ്റർ തിരുനാളിൽ സംബന്ധിച്ച് അനുഗ്രഹങ്ങൾ പ്രാപിക്കുവാനായി നാടിന്റെ നിവിധ ഭാഗങ്ങളിൽ നിന്നും നാനാജാതി മതസ്ഥരായ ആയിരങ്ങൾ എല്ലാവർഷവും ഒത്ത് ചേരാറുണ്ട്. തിരുന്നാളിൽ സംബന്ധിക്കാനെത്തുന്നവർക്ക് വാഹനം പാർക്ക് ചെയ്യുന്നതുൾപ്പെടെ എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.

ഇടവക വികാരി റവ.ഫാ.ജോസ് അഞ്ചാനിക്കലിന്റെ നേതൃത്വത്തിൽ ട്രസ്റ്റിമാരായ ബിജു ആന്റണി, സുനിൽ കോച്ചേരി, ടിങ്കിൾ ഈപ്പൻ, വിവിധ കമ്മിറ്റി കൺവീനർമാർ എന്നിവർ തിരുന്നാളാഘോഷകൾക്ക് നേതൃത്വം കൊടുക്കുന്നു. തിരുന്നാൾ തിരുക്കർമ്മങ്ങളിൽ പങ്കെടുത്ത് വിശുദ്ധരുടെ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരേയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ.ജോസ് അഞ്ചാനിക്കൽ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:-

ബിജു ആന്റണി      – O7809295451,
സുനിൽ കോച്ചേരി – O7414842481,
ടിങ്കിൾ ഈപ്പൻ        – 07988428996

ദേവാലയത്തിന്റെ വിലാസം:-

ST. ANT0NYS CHURCH,
65 DUNKERY ROAD,
WYTHENSHAWE,
M22 OWR.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more