1 GBP = 103.87

മാഞ്ചസ്റ്റർ അഥീന ആക്രമണത്തിന് ഇന്ന് ഒരു വയസ്സ്; രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മാഞ്ചസ്റ്റർ

മാഞ്ചസ്റ്റർ അഥീന ആക്രമണത്തിന് ഇന്ന് ഒരു വയസ്സ്; രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മാഞ്ചസ്റ്റർ

മാഞ്ചസ്റ്റർ: 2017 മെയ് 22, നിരപരാധികളായ ഇരുപത്തിരണ്ട് ജീവനുകൾ പൊലിഞ്ഞ ദിനം. സൽമാൻ അബേദിയെന്ന തീവ്രവാദി സ്വയം പൊട്ടിത്തെറിച്ചപ്പോൾ പൊലിഞ്ഞത് നിരപരാധികളായ ഇരുപത്തിരണ്ട് ജീവനുകൾ, നൂറിലേറെപ്പേർ ഗുരുതര പരിക്കുകളേറ്റ് ആശുപത്രിയിലുമായിരുന്നു. മാഞ്ചെസ്റ്റർ അഥീനയിൽ കഴിഞ്ഞ മെയ് 22 ന് നടന്ന അരിയാന ഗ്രാൻഡ് കൺസേർട്ടിനിടക്കാണ് ബോംബ് പൊട്ടിത്തെറിച്ചത്. ആക്രമണത്തിൽ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി ദേശീയ തലത്തിൽ ഉച്ച്ക്ക് രണ്ടര മുതൽ ഒരു മിനിറ്റ് മൗനാചരണം നടത്തും. മാഞ്ചസ്റ്റർ കത്തീഡ്രലിൽ നടക്കുന്ന അനുസ്മരണ ചടങ്ങിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയും വില്യം രാജകുമാരനും പങ്കെടുക്കും.

പ്രധാനമന്ത്രിയും ഡ്യൂക്ക് ഓഫ് കേംബ്രിഡ്ജും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കും ദുരന്ത ബാധിത പ്രദേശത്ത് എത്തിച്ചേർന്ന എമർജൻസി വിഭാഗം ജീവനക്കാർക്കുമൊപ്പം സമയം ചിലവഴിക്കും. ഇന്ന് വൈകുന്നേരം ഏഴു മണിക്കാണ് മാഞ്ചസ്റ്റർ ടുഗതർ വിത്ത് വൺ വോയ്സ് പരിപാടി നടക്കുക. മാഞ്ചെസ്റ്ററിലെയും പരിസര പ്രദേശങ്ങളിലെയും മുഴുവൻ കൊയർ ഗ്രൂപ്പുകളും ഇതിൽ പങ്കെടുക്കുമെന്ന് സംഘാടകർ പറഞ്ഞു. കൊയർ ഗ്രൂപ്പുകൾ അവതരിപ്പിക്കുന്ന പാട്ടുകളിലെ വരികൾ തിരഞ്ഞെടുത്തത് തന്നെ ജീവൻ ബലി നൽകിയ 22 കുടുംബങ്ങൾ ചേർന്നാണ്. മാഞ്ചെസ്റ്റെർ സിറ്റി കൗൺസിൽ ലീഡർ സർ റിച്ചാർഡ് ലീസാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.

സ്ഫോടനം നടന്ന സമയമായ രാത്രി 10.31 ന് നഗരത്തിലെ ടൗൺ ഹാൾ, സെന്റ് ആൻസ് ചർച്ച്, സെന്റ് മേരീസ് റോമൻ കാത്തലിക് ചർച്ച് തുടങ്ങിയിടങ്ങളിലെ പള്ളിമണികൾ മണിമുഴക്കും. അനുസ്മരണത്തിന്റെ ഭാഗമായി ഇന്ന് മുതൽ ശനിയാഴ്ച വരെ നിരവധി പരിപാടികൾ സെന്റ് ആൻസ് സ്‌ക്വയറിൽ സംഘടിപ്പിച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more