1 GBP = 103.12

അവരെ ഇരുപത്തിരണ്ടു പേരെയും ഓര്‍ക്കാന്‍ ഒത്തു കൂടിയത് ആയിരക്കണക്കിന് ആളുകള്‍; മേയ് 22 ദുരന്തത്തിന് ശേഷം മാഞ്ചസ്റ്റര്‍ അരീന വീണ്ടും തുറന്നു

അവരെ ഇരുപത്തിരണ്ടു പേരെയും ഓര്‍ക്കാന്‍ ഒത്തു കൂടിയത് ആയിരക്കണക്കിന് ആളുകള്‍; മേയ് 22 ദുരന്തത്തിന് ശേഷം മാഞ്ചസ്റ്റര്‍ അരീന വീണ്ടും തുറന്നു

ആയിരക്കണക്കിന് സംഗീതാരാധകരാണ് ഇന്നലെ മാഞ്ചസ്റ്റര്‍ അരീനയില്‍ ഒത്ത് കൂടിയത്. മെയ് 22ലെ ദുരന്തത്തിന് ശേഷം ഇന്നലെയാണ് അരീന വീണ്ടും തുറന്ന് പ്രവര്‍ത്തിച്ചത്. ദുരന്തത്തില്‍ മരിച്ചവരുടെ ഓര്‍മ്മക്കായാണ് ഇന്നലെ സംഗീത പരിപാടി സംഘടിപ്പിച്ചത്. മൂന്ന് മാസത്തിന് മുന്‍പ് തന്നെ ചാരിറ്റിയായി സംഘടിപ്പിക്കുന്ന സംഗീത പരിപാടിയുടെ മുഴുവന്‍ ടിക്കറ്റുകളും വിറ്റു പോയിരുന്നു. പതിനാലായിരം ആളുകളാണ് ഇന്നലെ അവിടെ ഒരുമിച്ച് കൂടിയത്.

മാഞ്ചസ്റ്റര്‍ മേയര്‍ ആന്‍ഡി ബുര്‍ഹാം സദസ്സിനെ അഭിസംബോധന ചെയ്ത് കൊണ്ട് സംസാരിച്ചു. നമ്മള്‍ മാഞ്ചസ്റ്റര്‍, തങ്ങളെ ആര്‍ക്കും പിരിക്കാന്‍ കഴിയില്ലെന്ന് മേയര്‍ പറഞ്ഞത് നിറഞ്ഞ കയ്യടിയോടെയാണ് സദസ്സ് ഏറ്റടുത്തത്. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളും ബന്ധുക്കളും പരിപാടിയില്‍ പങ്കെടുത്തിരുന്നു. വീ ആര്‍ മാഞ്ചസ്റ്റര്‍ എന്ന് നാമകരണം ചെയ്ത പരിപാടിക്ക് ക്ലിന്റ് ബൂണിന്റെ ഡി ജെ യോട് കൂടെയായിരുന്നു തുടക്കം. പ്രശസ്ത കവി ടോണി വെല്‍ഷിന്റെ ഗൃഹാതുരത്വമുണര്‍ത്തുന്ന കവിതയോടെ പരിപാടികള്‍ക്ക് ആരംഭമായി. യുകെയിലെ പ്രശസ്തമായ നിരവധി ബാന്‍ഡുകള്‍ സംഗീത നിശയുടെ ഭാഗമായി.

മേയ് 22ന് അരിയാന ഗ്രാന്‍ഡെയുടെ സംഗീത നിശയിലാണ് സല്‍മാന്‍ അബേദിയെന്ന തീവ്രവാദി ചാവേര്‍ ആക്രമണം നടത്തിയിത്. 22 മരിച്ച ആക്രമണത്തില്‍ നൂറിലേറെ പേര്‍ക്കാണ് പരിക്കേറ്റ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more