1 GBP =
breaking news

മാഞ്ചസ്റ്റർ കാറപകടം: ഗുരുതരാവസ്ഥയിലായിരുന്ന യുവതി കൊല്ലപ്പെട്ടു; അപകടമുണ്ടായത് റോഡിലെ മത്സരയോട്ടത്തിനിടെ; ഇരുപത്തിയൊന്നുകാരൻ പോലീസ് പിടിയിൽ

മാഞ്ചസ്റ്റർ കാറപകടം: ഗുരുതരാവസ്ഥയിലായിരുന്ന യുവതി കൊല്ലപ്പെട്ടു; അപകടമുണ്ടായത് റോഡിലെ മത്സരയോട്ടത്തിനിടെ; ഇരുപത്തിയൊന്നുകാരൻ പോലീസ് പിടിയിൽ

മാഞ്ചസ്റ്റർ: വ്യാഴാഴ്ച്ച മാഞ്ചെസ്റ്ററിൽ നടന്ന കാറപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിലായിരുന്ന യുവതി ആശുപത്രിയിൽ മരണമടഞ്ഞു. രാത്രി പത്ത് മണിയോടെ ജനക്കൂട്ടത്തിനിടയിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ച് അഞ്ചോളം പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു യുവതി മരണമടഞ്ഞതെന്ന് ഗ്രെറ്റർ മാഞ്ചസ്റ്റർ പോലീസ് വ്യക്തമാക്കി. മാഞ്ചസ്റ്ററിലെ ട്രാഫൊർഡ് പാർക്കിലെ യൂറോപ്പാ വേയിലാണ് അപകടം നടന്നത്.

കാറുകളുടെ മത്സരയോട്ടമാണ് അപകടം വരുത്തി വച്ചതെന്ന് പോലീസ് പറഞ്ഞു. അപകടം നടത്തിയ ബിഎംഡബ്ല്യൂ കാർ പോലീസ് പിന്നീട് കണ്ടെടുത്തു. അപടത്തിന് ശേഷം നിർത്താതെ ഓടിച്ച് പോകുകയായിരുന്നു. ഇരുപത്തിയൊന്ന് കാരനായ യുവാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ട്രാഫോർഡ് പാർക്കിലെ ഇൻഡസ്ട്രിയൽ ഏരിയയിലെ യൂറോപ്പാ വേ വളരെ വിശാലമായ റോഡായത് കൊണ്ട് കൗമാരക്കാരും യുവാക്കളും സ്ഥിരമായി ഇവിടെയെത്തി അനധികൃതമായി കാർ റേസിംഗ് നടത്തുക പതിവാണ്. ഇത് കാണാനും ഇവിടെ ആളുകൾ തടിച്ച് കൂടുക പതിവാണ്. ഇത് കാണാനെത്തിയവരാണോ അപകടത്തിൽപ്പെട്ടതെന്ന് സംശയമുണ്ട്.

ഏകദേശം അറുപതോളം കാറുകളാണ് അപകട സമയത്ത് അനധികൃതമായി മത്സരയോട്ടം നടത്തിയതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. എന്നാൽ ഇത്തരത്തിൽ ഇവിടെ മത്സരയോട്ടം നിയന്ത്രിക്കുന്നതിൽ പോലീസിന്റെ ഭാഗത്തും ഗുരുതര വീഴ്ച സംഭവിച്ചതായി വിമർശനങ്ങൾ ഉയരുന്നുണ്ട്.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more