1 GBP =
breaking news

ഒരുക്കങ്ങൾ പൂർത്തിയായി ..മാഞ്ചസ്റ്റർ അഭിഷേകാഗ്നി കൺവെൻഷൻ നാളെ..

ഒരുക്കങ്ങൾ പൂർത്തിയായി ..മാഞ്ചസ്റ്റർ അഭിഷേകാഗ്നി കൺവെൻഷൻ നാളെ..

അലക്സ് വർഗീസ്
അഭിഷേകാഗ്നിയുടെ നിറവിനായി മാഞ്ചസ്റ്ററിൽ ഒരുക്കങ്ങൾ പൂർത്തിയായി കൺവെൻഷന്‌ എത്തിച്ചേരുന്നവർ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങളെപ്പറ്റി സംഘാടകസമിതി അറിയിപ്പ് പ്രസിദ്ധപ്പെടുത്തി ..
1. രാവിലെ 9:30 ന് ആരംഭിക്കുന്ന കൺവെൻഷൻ വൈകുന്നേരം 6 മണിക്ക് സമാപിക്കും.
2. മുതിർന്നവരുടെ കൺവെൻഷൻ സെന്ററിനോടു ചേർന്ന് സൗജന്യ കാർ പാർക്കിങ് സൗകര്യം ഉണ്ടായിരിക്കും.
3. മുതിർന്നവരുടെ കൺവെൻഷൻ സെന്ററിന്റെ അഡ്രസ്സ്: The Sheridan Suite, 371 Oldham Road, Manchester, M40 8RR.
4. കൺവെൻഷൻ ദിവസം Sheridan Suite ക്രമീകരിക്കുന്ന Food Stall-ൽ നിന്നും കുറഞ്ഞനിരക്കിൽ ഭക്ഷണം ലഭ്യമായിരിക്കും
5. ഈ കൺവെൻഷനിൽ 8 വയസ്സു മുതൽ 12 വയസ്സു വരെയുള്ള കുട്ടികൾക്കായി പ്രത്യേകം ശുശ്രൂഷകൾ നടക്കും.
6. മുതിർന്നവരുടെ കൺവെൻഷൻ സെന്ററിൽ നിന്നും വെറും 4 മിനിറ്റ് സഞ്ചരിച്ചാൽ എത്തിച്ചേരുന്ന Irish World heritage Centre-ൽ വച്ചായിരിക്കും കുട്ടികളുടെ ശുശ്രൂഷകൾ നടത്തപ്പെടുക.
7. കുട്ടികളുടെ ശുശ്രൂഷകൾ നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്: Irish World Heritage Centre, 1 Irish town Way, Manchester, M8 0RY.
8. കുട്ടികളുടെ ശുശ്രൂഷയിൽ സംബന്ധിക്കാൻ എത്തിച്ചേരുന്ന 8 വയസ്സു മുതൽ 12 വയസ്സു വരെയുള്ള കുട്ടികൾ അവരുടെ ഉച്ചഭക്ഷണം (Packed Lunch) കരുതിയിരിക്കണം
9. മാതാപിതാക്കൾ, 8 വയസ്സു മുതൽ 12 വയസ്സു വരെയുള്ള കുട്ടികളെ ആദ്യം Irish World heritage Centre-ൽ എത്തിച്ചതിനു ശേഷം മുതിർന്നവരുടെ കൺവെൻഷൻ സെന്ററിലേക്കു പോകാവുന്നതാണ്.
10. എട്ടു വയസ്സു മുതൽ പന്ത്രണ്ട് വയസ്സു വരെയുള്ള കുട്ടികൾക്ക് Irish World Heritage Centre-ലും മറ്റു പ്രായത്തിലുള്ള കുട്ടികൾക്ക് മുതിർന്നവരോടൊപ്പം Sheridan Suite-ലും ആയിരിക്കും ശുശ്രൂഷകൾ നടത്തപ്പെടുക.
11. വൈകുന്നേരം കൺവെൻഷൻ സമാപിച്ചതിനു ശേഷം 8 വയസ്സു മുതൽ 12 വയസ്സു വരെയുള്ള കുട്ടികളെ Irish World Heritage Centre-ൽ നിന്നും മാതാപിതാക്കൾ collect ചെയ്യേണ്ടതാണെന്നും മാഞ്ചസ്റ്റർ റീജിയൺ അഭിഷേകാഗ്നി കൺവെൻഷൻ സംഘാടകസമിതിക്കുവേണ്ടി കോ ഓർഡിനേറ്റർ രൂപത വികാരി ജനറാൾ ഫാ.സജി മലയിൽ പുത്തൻപുരയും ജനറൽ കൺവീനർ അനിൽ ലൂക്കോസും അറിയിക്കുന്നു …

രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ ആത്മീയ നേതൃത്വത്തിൽ ലോക പ്രശസ്ത വചന പ്രഘോഷകനും സെഹിയോൻ മിനിസ്‌ട്രീസ്‌ സ്ഥാപകനും അനേകായിരങ്ങളെ ആഴത്തിലുള്ള ക്രിസ്തീയ വിശ്വാസത്തിലേക്കും ജീവിതത്തിലേക്കും നയിക്കാൻ ദൈവം തിരഞ്ഞെടുത്ത കാലഘട്ടത്തിന്റെ ദൈവികോപകരണം റവ.ഫാ.സേവ്യർ ഖാൻ വട്ടായിലും സെഹിയോൻ ടീമുമാണ് കൺവെൻഷൻ നയിക്കുക.
ലോക സുവിശേഷവത്കരണം മലയാളികളിലൂടെയെന്ന അലിഖിത വചനത്തിന് അടിവരയിട്ടുകൊണ്ട്‌ യൂറോപ്പിൽ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനരുദ്ധാരണത്തിനെന്നവണ്ണം പിറവിയെടുത്ത ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത അതിന്റെ പ്രഥമ ബൈബിൾ കൺവെൻഷൻറെ അഭിഷേകനിറവിനായി തീവ്രമായ പ്രാർത്ഥന ഒരുക്കങ്ങളിലാണ് .
വിവിധങ്ങളായ ഉപവാസ മധ്യസ്ഥ പ്രാർത്ഥനകളും ദിവ്യകാരുണ്യ ആരാധനകളും മാഞ്ചസ്റ്റർ റീജിയണിലെങ്ങും പ്രഥമ ബൈബിൾ കൺവെൻഷന്റെ വിജയത്തിനായി നടന്നുവരുന്നു.
നാളെ ഒക്ടോബർ 24 നു മാഞ്ചെസ്റ്ററിൽ നടക്കുന്ന അഭിഷേകാഗ്നി കൺവെൻഷനിലേക്കു ഗ്രേറ്റ് ബ്രിട്ടൺ രൂപത എല്ലാവരെയും യേശു നാമത്തിൽ വീണ്ടും ക്ഷണിക്കുന്നു.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more