1 GBP = 104.01

മാഞ്ചസ്റ്റർ ഹിന്ദു കമ്യൂണിറ്റിയുടെ മണ്ഡല മകരവിളക്ക് ആഘോഷങ്ങളും തീർത്ഥാടനവും നവംബർ 25, ജനുവരി 13 തീയ്യതികളിൽ….

മാഞ്ചസ്റ്റർ ഹിന്ദു കമ്യൂണിറ്റിയുടെ മണ്ഡല മകരവിളക്ക് ആഘോഷങ്ങളും തീർത്ഥാടനവും നവംബർ 25, ജനുവരി 13 തീയ്യതികളിൽ….

അലക്സ് വർഗീസ്
കലിയുഗ വരദനായ ശ്രീ ശബരീശന്റെ അനുഗ്രഹത്തോടെ ഈ വർഷത്തെ മണ്ഡലകാലം ആരംഭിച്ചിരിക്കുന്ന ഈ പുണ്യമാസത്തിൽ, കഴിഞ്ഞ വർഷത്തെപ്പോലെ തന്നെ ഭക്തിയോടും വ്രതശുദ്ധിയോടും കൂടി ഈ മണ്ഡലകാലവും മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്യൂണിറ്റി ആചാര അനുഷ്ടാനങ്ങളോടെ ആചരിക്കുന്നു. ശബരീശ സന്നിധിയിൽ പോകുന്നതു പോലെ വ്രതം എടുത്ത് മാലയണിഞ്ഞ്, വിതിംഗടൻ രാധാക്യഷ്ണ മന്ദിർ (ഗാന്ധിഹാൾ ) നിന്നും ഇരു മുടി കെട്ട് നിറച്ച് ബർമിഹാം ബാലാജി ക്ഷേത്രത്തിലെ അയ്യപ്പ സന്നിധിയിൽ ഇരു മുടി കെട്ട് സമർപ്പിച്ച്, നെയ്യ് അഭിക്ഷേകം നടത്തി ആചാര പ്രകാരം ഉള്ള എല്ലാ പൂജകളും നടത്തുന്നു. നമ്മുടെ കുട്ടികൾക്ക് ശബരിമല ക്ഷേത്രത്തിന്റെ വിശുദ്ധിയും തത്വമസി എന്ന തത്വം ഒപ്പം ആചാര അനുഷ്ടാനങ്ങളും മനസിലാക്കി കൊടുക്കുവാനും ഈ മണ്ഡലകാലം ഉപയോഗപ്പെടുത്തുവാൻ എല്ലാ ഭക്ത ജനങ്ങളോടും അഭ്യർത്ഥിക്കുന്നു.

ഈ വർഷം ബ്രിട്ടനിലെ വിവിധ മലയാളി സമാജങ്ങളൂടെ കൂട്ടായ്മയായ നാഷണൾ കൗൺസിൽ ഒാഫ് കേരള ഹിന്ദു ഹെറിറ്റേജിന്റെ ആഭിമുഖൃത്തിൽ ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സമാജ അംഗങ്ങളും ഈ തീർത്ഥാടനത്തിൽ പങ്കെടുക്കുന്നു. എല്ലാ അയ്യപ്പ ഭക്തരേയും 25/11/17 ശനിയാഴ്ച നടക്കുന്ന ഈ പുണ്യകർമ്മത്തിലേക്ക് സ്വാഗതം ചെയ്യുന്നു. അതോടൊപ്പം മാഞ്ചസ്റ്റർ ഹിന്ദു കമ്യൂണിറ്റിയുടെ ഈ വർഷത്തെ മകരവിളക്ക് മഹോത്സവം 13/01/18 ശനിയാഴ്ച 3 മണിമുതൽ രാധാകൃഷ്ണ മന്ദിറിൽ (ഗാന്ധിഹാൾ), ആചരിക്കുന്നു. ഈ വിശേഷഅവസരത്തിലേക്ക് എല്ലാ അയ്യപ്പ ഭക്തരേയും സാദരം ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്:-
ഗോപകുമാർ- 07932672467
വിനോദ്- 07949830829.
സ്വാമി ശരണം

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more