1 GBP = 103.80
breaking news

മൂന്ന് പൗണ്ടിന് ഇരുപത്തി അഞ്ചു വിഭവങ്ങളുടെ ഓണസദ്യയുമായി നോര്‍ത്ത് ഈസ്റ്റിലെ മാന്‍ മലയാളി അസോസിയേഷന്‍; ഓണാഘോഷം സെപ്റ്റംബര്‍ രണ്ടിന്…

മൂന്ന് പൗണ്ടിന് ഇരുപത്തി അഞ്ചു വിഭവങ്ങളുടെ ഓണസദ്യയുമായി നോര്‍ത്ത് ഈസ്റ്റിലെ മാന്‍ മലയാളി അസോസിയേഷന്‍; ഓണാഘോഷം സെപ്റ്റംബര്‍ രണ്ടിന്…

ഷൈമോന്‍ തോട്ടുങ്കല്‍

ന്യൂകാസില്‍: യുകെയിലെ മലയാളി അസോസിയേഷനുകളുടെ ചരിത്രത്തിലെ ഏറ്റവും ചിലവു കുറഞ്ഞ ഓണസദ്യയുമായി നോര്‍ത്ത് ഈസ്റ്റിലെ മാന്‍ മലയാളി അസോസിയേഷന്‍ . സെപ്റ്റംബര്‍ രണ്ടാം തീയതി ഫെനം സെന്റ് റോബര്‍ട്ട്‌സ് ഹാളില്‍ നടക്കുന്ന നോര്‍ത്ത് ഈസ്റ്റ് മലയാളികളുടെ ഓണാഘോഷ പരിപാടിയില്‍ ആണ് വെറും മൂന്ന് പൗണ്ടിന് ഇരുപത്തി അഞ്ചു വിഭവങ്ങളുമായി നാടന്‍ തൂശന്‍ ഇലയില്‍ സദ്യ വിളമ്പുന്നത് .

ഒരു കുടുംബം ഒന്നായി ഓണസദ്യ കഴിക്കണമെങ്കില്‍ മുപ്പതു രൂപയും നാല്‍പ്പതു രൂപയും ഒക്കെ അസോസിയേഷനുകള്‍ വാങ്ങുമ്പോള്‍ ആണ് മൂന്നു പൗണ്ടിന് ഓണസദ്യ ഒരുക്കി മാന്‍ ഭാരവാഹികള്‍ ഞെട്ടിച്ചിരിക്കുന്നത് . യുകെയില്‍ തന്നെ ഏറെ അറിയപ്പെടുന്ന ഒരു റെസ്റ്റോറന്റ് ഗ്രൂപ്പിലെ വെജിറ്റേറിയന്‍ സദ്യ സ്പെഷ്യലിസ്റ്റ് ആയ ഷെഫ് ആണ് വിഭവങ്ങള്‍ ഒരുക്കുന്നത്.

ഓണാഘോഷ പരിപാടികളോടനുബന്ധിച്ചു നൂറോളം വനിതകള്‍ പങ്കെടുക്കുന്ന കേരളീയരുടെ തനതു കലാരൂപവും ഓണാഘോഷ പരിപാടികളില്‍ ഏറെ പ്രധാനവുമായ തിരുവാതിരകളിയും അരങ്ങേറും. ഏഷ്യാനെറ്റ് ടാലന്റ് കോണ്ടസ്റ്റ് വിജയിയും നൃത്ത അധ്യാപികയും ആയ ബ്രീസ് ജോര്‍ജ് , ജോമ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ ഇതിനുള്ള പരിശീലനവും തുടങ്ങിക്കഴിഞ്ഞു. വിവിധ കലാ കായിക മത്സരങ്ങളും, വടം വലി മറ്റു ഓണക്കളികള്‍ എന്നിവയും ഓണാഘോഷത്തോടനുബന്ധിച്ചു ക്രമീകരിച്ചിട്ടുണ്ട്. പുലികളി, മാവേലിക്ക് വരവേല്‍പ്പ്, നാടന്‍ ചെണ്ടമേളം എന്നിവയും നടക്കും .

ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കുവാന്‍ താഴെ പറയുന്ന നമ്പറുകളില്‍ വിളിച്ചു നിങ്ങളുടെ സീറ്റുകള്‍ ഉറപ്പു വരുത്തുക .

വര്‍ഗീസ് തോമസ്: 07940359673

ഷെല്ലി ഫിലിപ്പ്: 07429982338

ജിബി വാഴക്കുളം: 07737027931

രാജു എബ്രഹാം: 07889906687

ബിജു കണമണ്ണില്‍: 07878223714

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more