1 GBP = 103.97
breaking news

ലണ്ടന്‍ ട്യൂബ് ആക്രമണം; ഫെറി വഴി മുങ്ങാന്‍ ശ്രമിച്ച കൗമാരക്കാരന്‍ അറസ്റ്റില്‍; ബ്രിട്ടന്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശത്തില്‍

ലണ്ടന്‍ ട്യൂബ് ആക്രമണം; ഫെറി വഴി മുങ്ങാന്‍ ശ്രമിച്ച കൗമാരക്കാരന്‍ അറസ്റ്റില്‍; ബ്രിട്ടന്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശത്തില്‍

വെള്ളിയാഴ്ച്ച ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ട് ട്യൂബ് സ്‌റ്റേഷനില്‍ നടന്ന ബോംബാക്രമണത്തിന് ശേഷം പോലീസ് 18കാരനായ കൗമാരക്കാരനെ അറസ്‌റ് ചെയ്തു. ഇന്നലെ രാവിലെ 7.50 ഓടെയാണ് പതിനെട്ടുകാരനെ ഡോവറില്‍ നിന്നും അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പതിനെട്ടുകാരനെ സൗത്ത് ലണ്ടന്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച പോലീസ് വിശദമായി ചോദ്യം ചെയ്തു. തുടര്‍ന്ന് കൗമാരക്കാരനുമായി ബന്ധമുള്ള സണ്‍ബറി ഓണ്‍ തേംസിലെ ഒരു വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി. പരിസരത്തുള്ള മുഴുവന്‍ ആളുകളെയും ഒഴിപ്പിച്ചതിന് ശേഷമായിരുന്നു റെയ്ഡ്. അറസ്റ്റ് ചെയ്ത ആളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ലെങ്കിലും ആക്രമണത്തിന് ശേഷം യൂറോപ്പിലേക്ക് കടക്കുന്നതിനുള്ള ശ്രമത്തിലായിരുന്നു പതിനെട്ടുകാരനെന്നാണ് വിവരം. ഹോം സെക്രട്ടറി ആംബര്‍ റുഡ് പറഞ്ഞത് അറസ്റ്റ് അനിവാര്യമായിരുന്നു എന്നാണ്.

ഗവണ്മെന്റിന്റെ ഫോറന്‍സിക് എക്‌സ്‌പ്ലോസിവ് ലബോറട്ടറി കൂടുതല്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഹൈഡ്രജന്‍ പെറോക്‌സൈഡ് ആണ് ബോംബ് നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നതെന്നാണ് കരുതുന്നത്. സണ്‍ബറി ഓണ്‍ തേംസിലെ കവന്‍ഡിഷ് റോഡിലുള്ള വൃദ്ധ ദമ്പതികളുടെ വീട്ടിലാണ് റെയ്ഡ് നടന്നതെന്നാണ് വിവരം. പ്രദേശത്തുള്ള എല്ലാവര്‍ക്കും സ്വീകാര്യരായിരുന്ന ഇവരുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ പ്രദേശവാസികളും ഞെട്ടലിലാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നിരവധി കുട്ടികള്‍ക്കാണ് ഇവര്‍ അഭയം നല്‍കിയിരുന്നത്. പല രാജ്യങ്ങളില്‍ നിന്നും അഭയാര്‍തഥികളായി എത്തുന്ന കുട്ടികളെ ഫോസ്റ്റര്‍ കെയര്‍ വഴി സ്വീകരിച്ചാണ് ഈ ദമ്പതികള്‍ നോക്കുന്നത്. അതിലുള്ള ഒരാളെയാണ് ഡോവറില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്.

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഐസിസ് ഏറ്റെടുത്തിരുന്നു. ഐസിസിന്റെ വാര്‍ത്താ ഏജന്‍സിയായ അമഖ് ന്യൂസ് വഴിയാണ് ഐസിസ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more