1 GBP = 103.12

കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ സെന്റ് ജോൺസ് കോളേജിൽ ഡോക്ടർ മൻമോഹൻ സിംഗ് സ്കോളർഷിപ്പോടെ ഉപരിപഠനത്തിന് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അവസരം

കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ സെന്റ് ജോൺസ് കോളേജിൽ ഡോക്ടർ മൻമോഹൻ സിംഗ് സ്കോളർഷിപ്പോടെ ഉപരിപഠനത്തിന് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അവസരം

ബാല സജീവ് കുമാർ

ലോകത്തെ പ്രമുഖ സാമ്പത്തിക ശാസ്ത്ര വിദഗ്ധരിൽ ഒരാളും, 2004 മുതൽ 2014 വരെ ഇന്ത്യൻ പ്രധാനമന്ത്രിയുമായിരുന്ന ഡോക്ടർ മൻമോഹൻസിംഗിന്റെ ബഹുമാനാർത്ഥം കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ സെന്റ് ജോൺസ് കോളേജാണ്, ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഗവേഷണ പഠനങ്ങൾക്കായി ഈ സ്കോളർഷിപ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിൽ താമസിക്കുന്ന, അംഗീകാരമുള്ള ഇന്ത്യൻ യൂണിവേഴ്‌സിറ്റിയിൽ നിന്നോ വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നോ 2018 ഒക്ടോബറോടെ സയൻസ്, ടെക്‌നോളജി, സോഷ്യൽ സയൻസ്, എക്കണോമിക്സ് എന്നീ വിഷയങ്ങളിൽ ഏതിലെങ്കിലും മാസ്റ്റേഴ്സ് ബിരുദം കരസ്ഥമാക്കുന്ന, നന്നായി ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്ന, 35 വയസ്സിൽ താഴെ പ്രായമുള്ളവർക്ക് ഈ സ്‌കോളർഷിപ്പിനായി അപേക്ഷിക്കാം
തിരഞ്ഞെടുക്കപ്പെടുന്നവരുടെ പഠനകാലാവധിയിലെ പൂർണ്ണമായ യൂണിവേഴ്‌സിറ്റി ഫീസ്, ഇന്ത്യയിൽ നിന്നും പോയി വരുന്നതിനുള്ള യാത്രാ ചിലവുകൾ, വിസ ഫീസുകൾ എന്നിവ കൂടാതെ അവർ പഠിക്കുന്ന സമയത്തുള്ള താമസ-ജീവിത ചിലവുകൾക്കായുള്ള സ്റ്റൈപ്പെൻഡ് കൂടി അടങ്ങുന്നതാണീ സ്‌കോളർഷിപ്പ്.

2018 സെപ്റ്റംബർ / ഒക്ടോബർ മാസങ്ങളിലായി കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ സെന്റ് ജോൺസ് കോളേജിൽ ഗവേഷണ പഠനത്തിന് ചേരുന്നവർക്കാണ് ഈ സ്‌കോളർഷിപ്പിന് അപേക്ഷിക്കാൻ കഴിയുക. അപേക്ഷകർ 2018 ജനുവരി 15 നു മുമ്പായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.

1932 സെപ്റ്റംബർ 26 നു അവിഭക്ത ഇന്ത്യയിലെ പഞ്ചാബിലെ ഒരു ഗ്രാമത്തിൽ പിറന്ന മൻമോഹൻസിംഗ് 1957 ൽ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ സെന്റ് ജോൺസ് കോളേജിൽ
നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടുകയും പിന്നീട് അദ്ദേഹത്തെ ഡോക്ടറേറ്റ് നൽകി യൂണിവേഴ്‌സിറ്റി ആദരിക്കുകയും ചെയ്തിരുന്നു. വിദ്യാഭ്യാസാനന്തരം ഡോക്ടർ മൻമോഹൻ സിംഗ് ഇന്ത്യയെ നയതന്ത്ര തലങ്ങളിൽ പ്രതിനിധീകരിക്കുകയും, ഇന്ത്യൻ ധനകാര്യമന്ത്രിയായി സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. ലോകം മുഴുവൻ തന്നെ സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിൽ അകപ്പെട്ടപ്പോഴും ഇന്ത്യൻ സമ്പദ് ഘടന അഭൂതപൂർവമായ വളർച്ച നിലനിർത്തി ലോകരാജ്യങ്ങളുടെ അസൂയക്ക് പാത്രമായത് ഡോക്ടർ മൻമോഹൻ സിംഗ് ഇന്ത്യൻ പ്രധാനമന്ത്രി ആയിരുന്നപ്പോഴാണ്.
അദ്ദേഹത്തിൻറെ ദീർഘവീക്ഷണത്തെയും, അറിവിനെയും, കഴിവിനെയും ആദരിച്ചുകൊണ്ട് ലോകമെമ്പാടുമുള്ള നിരവധി യൂണിവേഴ്‌സിറ്റികൾ ഡോക്ടറേറ്റ് നൽകി ആദരിക്കുകയും അവരുടെ ഫാക്കൽറ്റികളിൽ ഉൾപ്പെടുത്തുകയും ചെതിട്ടുണ്ട്.
രാഷ്ട്രീയ പരമായ കാരണങ്ങളാലും പ്രതിയോഗികളുടെ ഇടപെടലുകൾ കൊണ്ടും വിദേശരാജ്യങ്ങളിൽ യൂണിവേഴ്‌സിറ്റികൾ ഡോക്ടർ മൻമോഹൻസിംഗിന്റെ ബഹുമാനാർത്ഥം ഏർപ്പെടുത്തിയിരിക്കുന്ന സ്‌കോളർഷിപ്പിന് ഇന്ത്യയിൽ വേണ്ടത്ര പ്രചാരം കൊടുക്കുന്നില്ല എന്നൊരാക്ഷേപവും നിലവിലുണ്ട്

താഴെ കൊടുത്തിരിക്കുന്ന ലിങ്ക് മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്
http://www.joh.cam.ac.uk/dr-manmohan-singh-scholarships-2017-guidelines

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more