1 GBP = 104.08

മല്യയെ തിരിച്ച് കൊണ്ടുവരാത്തതെന്ത്; സുപ്രീം കോടതി

മല്യയെ തിരിച്ച് കൊണ്ടുവരാത്തതെന്ത്; സുപ്രീം കോടതി

ന്യൂഡൽഹി: സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട മദ്യരാജാവ് വിജയ് മല്യയെയും ലളിത് മോദിയെയും ഇന്ത്യയിൽ തിരിച്ചെത്തിക്കാനും നിയമനടപടികളുമായി മുന്നോട്ട് പോവാനും തയ്യാറാകാത്ത കേന്ദ്ര സർക്കാർ നടപടിയെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു. എന്തുകൊണ്ടാണ് ഇത്തരത്തിലുള നിലപാടുകളെന്നും ഉത്തരവുകൾ എന്തുകൊണ്ടാണ് മാനിക്കാത്തതെന്നും കോടതി ചോദിച്ചു.

കഴിഞ്ഞ എട്ടു മാസമായി സുപ്രീംകോടതി ഉത്തരവുകൾ പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ നിങ്ങളുടെ ഭാഗത്ത് നിന്ന് യാതൊരുവിധ നടപടികളും സ്വീകരിക്കുന്നില്ല. എന്താണ് ഇവിടെ നടക്കുന്നതെന്ന് പറഞ്ഞേ മതിയാകൂ- കേന്ദ്രത്തിനും വിദേശകാര്യ മന്ത്രാലയത്തിനും വേണ്ടി ഹാജരായ അഡിഷണൽ സോളിറ്റർ ജനറൽ മനീന്ദർ സിംഗിനോട് കോടതി ആരാഞ്ഞു. ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് രൂക്ഷ പരാമർശങ്ങൾ നടത്തിയത്.

ജാമ്യം ലഭിച്ചതിന് ശേഷം യു.കെയിലേക്ക് കടന്ന വനിതാ വ്യവസായി റിതികാ അവസ്തിയുടെ കേസ് പരിഗണിക്കവെയാണ് മല്യ- മോദി വിഷയത്തിൽ കോടതി പരാമർശം നടത്തിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more