ന്യൂഡല്‍ഹി: ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാതെ ലണ്ടനിലേക്ക് കടന്ന വിവാദ മദ്യ വ്യവസായി വിജയ് മല്യ വായ്പാത്തുകയിലെ 6027 കോടി ഇരുപതോളം ഷെല്‍ കമ്പനികള്‍ രൂപീകരിച്ച് അതിലേക്ക് മാറ്റിയതായി സി.ബി.ഐയും എന്‍ഫോഴ്സ്മെന്റും വ്യക്തമാക്കി. പലതിന്റെയും ഡയറക്ടര്‍മായി നിയമിച്ചിരിക്കുന്നത് പേഴ്സണല്‍ സ്റ്റാഫുകളെ. കേസില്‍ മല്യയ്ക്കെതിരെ കുറ്റപത്രം തയ്യാറാക്കുന്ന സി.ബി.ഐ ഇക്കാര്യം അതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അമേരിക്ക, ബ്രിട്ടന്, ഫ്രാന്‍സ്, അയര്‍ലണ്ട് അടക്കമുള്ള രാജ്യങ്ങളിലെ കന്പനികളിലേക്കാണ് പണം മാറ്റിയത്. ഇതിനുള്ള തെളിവുകള്‍ ലഭിച്ചെന്നും മല്യയെ ബ്രിട്ടനില്‍ നിന്ന് വിട്ടു കിട്ടണമെന്ന കേസില്‍ ഇത് ശക്തമായ ഘടകമായിരിക്കുമെന്നും സി.ബി.ഐ വൃത്തങ്ങള്‍ പറഞ്ഞു.
എസ്.ബി.ഐ അടക്കമുള്ള 17 ബാങ്കുകളില്‍ നിന്നായി വായ്പയെടുത്ത 7000 കോടി രൂപയും, അതിന്റെ പലിശയുമടക്കം 9000 കോടി രൂപയാണ് മല്യ തിരിച്ചടയ്ക്കാനുള്ളത്. എസ്.ബി.ഐയില്‍ നിന്ന് മാത്രം 1600 കോടിയാണ് മല്യ വായ്പ എടുത്തത്. പഞ്ചാബ് നാഷണല്‍ ബാങ്ക് (800 കോടി), ബാങ്ക് ഒഫ് ഇന്ത്യ (650 കോടി), ബാങ്ക് ഒഫ് ബറോഡ (550 കോടി), സെന്‍ട്രല്‍ ബാങ്ക് ഒഫ് ഇന്ത്യ (410 കോടി), യൂക്കോ ബാങ്ക് (320 കോടി), കോര്പ്പറേഷന് ബാങ്ക് (310 കോടി), സ്റ്റേറ്റ് ബാങ്ക് ഒഫ് മൈസൂര്‍ (150 കോടി), ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് (140 കോടി) എന്നിങ്ങനെയാണ് മറ്റ് ബാങ്കുകളില്‍ നിന്ന് മല്യ വായ്പ എടുത്തത്.
മല്യ തിരിമറി നടത്തിയ തുകയുടെ വിവരങ്ങള്‍ ആരാഞ്ഞു കൊണ്ട് ഈ രാജ്യങ്ങള്‍ക്ക് കത്തെഴുതിയതായി സി.ബി.ഐയും എന്‍ഫോഴ്സ്മെന്റും വ്യക്തമാക്കി. മല്യയെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യ നേരത്തെയും നടത്തിയിരുന്നു. കുറ്റവാളികളെ കൈമാറുന്നതിന് ഇരുരാജ്യങ്ങളും തമ്മിലുള്ള കരാര്‍ പ്രകാരം മല്യയെ ഇന്ത്യയിലേക്ക് തിരികെ അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി എട്ടിന് കേന്ദ്രസര്‍ക്കാര്‍ ബ്രിട്ടന് കത്ത് നല്‍കിയിരുന്നു. കൂടാതെ ഇന്ത്യ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രാജ്യാന്തര കുറ്റാന്വേഷണ ഏജന്‍സിയായ ഇന്റര്‍പോള്‍ മല്യയെ അറസ്?റ്റ്? ചെയ്?തിരുന്നെങ്കിലും, മണിക്കൂറുകള്‍ക്കകം ജാമ്യം തേടി മല്യ പുറത്തെത്തുകയായിരുന്നു.
മല്യയ്ക്കെതിരായ കുറ്റപത്രം ഡിസംബറോടെ ബ്രിട്ടനിലെ പ്രോസിക്യൂട്ടര്‍മാര്‍ക്ക് നല്‍കാനാണ് സി.ബി.ഐയും എന്‍ഫോഴ്സ്മെന്റും ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഐ.ഡി.ബി.ഐയില്‍ നിന്ന് 900 കോടി വായ്പ എടുത്തതിലും മല്യയ്ക്കെതിരെ കേസുണ്ട്.
click on malayalam character to switch languages