1 GBP = 103.68

വിവാദ വ്യവസായി വിജയ് മല്ല്യ ലണ്ടനില്‍ അറസ്റ്റില്‍; സിബിഐ മല്ല്യയുടെ അറസ്റ്റ് സ്ഥിരീകരിച്ചു

വിവാദ വ്യവസായി വിജയ് മല്ല്യ ലണ്ടനില്‍ അറസ്റ്റില്‍; സിബിഐ മല്ല്യയുടെ അറസ്റ്റ് സ്ഥിരീകരിച്ചു

സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്ല്യയെ പൊലീസ് അറസ്റ്റ് ചെയ്തു. ലണ്ടനില്‍ വെച്ചാണ് മല്ല്യ അറസ്റ്റിലായത്. ഇന്ത്യയില്‍ 9000 കോടിയുടെ വായിപ്പകുടിശിക വരുത്തിയ കേസിലാണ് അറസ്റ്റ്. മല്ല്യയുടെ അറസ്റ്റ് സിബിഐ സ്ഥിരീകരിച്ചു.

ഇന്ത്യയില്‍ മദ്യ വ്യവസായം ഉള്‍പ്പടെ കോടിക്കണക്കിന് രൂപ ആസ്തിയുള്ള വ്യവസായ ശൃഖലയുടെ അധിപനാണ് വിജയ് മല്യ. ഈയടുത്ത കാലം വരെ രാജ്യസഭാ എം പിയായിരുന്നു. ബാങ്കുകളില്‍ നിന്ന് 9000 കോടി രൂപ കടമെടുത്ത് രാജ്യം വിട്ടതോടെ കേന്ദ്രസര്‍ക്കാര്‍ രാജ്യസഭാ എംപി സ്ഥാനം റദ്ദ് ചെയ്യുകയായിരുന്നു.

വ്യവസായിയായിരുന്ന വിത്തല്‍ മല്യയുടെ മകനായ ഇദ്ദേഹം യുണൈറ്റഡ് ബ്രീവറീസ് ,കിംങ്ഫിഷര്‍ എയര്‍ലൈന്‍സ് എന്നീ കമ്പനികളുടെ ചെയര്‍മാനാണ്. വിജയ് മല്യ, 2008 ലെ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ ധനികന്മാരുടെ പട്ടികയില്‍ 162 സ്ഥാനത്തും, ഇന്ത്യയില്‍ നാല്‍പ്പത്തിയൊന്നാം സ്ഥാനത്തുമായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more