1 GBP = 103.21

ആറു പതിറ്റാണ്ടിന്റെ ചരിത്രം തിരുത്തി മഹാതീര്‍ മുഹമ്മദ് മലേഷ്യന്‍ പ്രധാനമന്ത്രി

ആറു പതിറ്റാണ്ടിന്റെ ചരിത്രം തിരുത്തി മഹാതീര്‍ മുഹമ്മദ് മലേഷ്യന്‍ പ്രധാനമന്ത്രി

ക്വലാലംപൂര്‍: 92 കാരനായ മഹാതീര്‍ മുഹമ്മദ് മലേഷ്യയുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ ആറു പതിറ്റാണ്ടുകളായുള്ള ഭരണത്തിനാണ് അവസാനം ഉണ്ടായിരിക്കുന്നത്. സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തില്‍ എത്തുന്നതോടെ മഹാതീര്‍ അയിരിക്കും ലോകത്തിലെ ഏറ്റവും പ്രായം ചെന്ന ഭരണാധികാരി.

മലേഷ്യയില്‍ ഗവണ്‍മെന്റ് ഫണ്ട് തട്ടി വന്‍ അഴിമതി നടത്തിയെന്ന ആരോപണം നേരിടുന്ന പ്രധാനമന്ത്രി നജീബ് റസാക്കിന്റെ പാര്‍ട്ടിയായ യുണൈറ്റഡ് മലായ് നാഷണല്‍ ഓര്‍ഗനൈസേഷന്‍ പൊതുതിരഞ്ഞെടുപ്പില്‍ കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. 1957ല്‍ മലേഷ്യക്ക് സ്വാതന്ത്ര്യം നേടിയശേഷം ഇതാദ്യമായാണ് അധികാരകൈമാറ്റം ഉണ്ടായിരിക്കുന്നത്.

222 അംഗ പാര്‍ലമെന്റ് സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മഹാതീര്‍ നേതൃത്വം നല്‍കുന്ന പ്രതിപക്ഷകക്ഷികള്‍ക്ക് പാര്‍ലമെന്റില്‍ 112 സീറ്റുകള്‍ നേടുവാന്‍ സാധിച്ചു. യുണൈറ്റഡ് മലായ് നാഷണല്‍ ഓര്‍ഗനൈസേഷന് 70 സീറ്റുകളില്‍ ഒതുങ്ങേണ്ടിവന്നു.

വിജയത്തെത്തുടര്‍ന്ന് രാജ്യ തലസ്ഥാനമായ ക്വലാലംപൂരില്‍ അണികള്‍ കൊടികളുമായി പ്രകടനം നടത്തി. രാജ്യത്തിന് വീണ്ടും സ്വാതന്ത്ര്യം ലഭിച്ചുവെന്ന് പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more