1 GBP = 103.89

ഹരിയാനയില്‍ നിന്നും തട്ടിക്കൊണ്ട് പോയ മലയാളി വിദ്യാര്‍ത്ഥിയെ പോലീസ് ഏറ്റുമുട്ടലിലൂടെ മോചിപ്പിച്ചു

ഹരിയാനയില്‍  നിന്നും തട്ടിക്കൊണ്ട് പോയ മലയാളി വിദ്യാര്‍ത്ഥിയെ പോലീസ് ഏറ്റുമുട്ടലിലൂടെ മോചിപ്പിച്ചു

ദില്ലി: ഹരിയാനയിലെ ബഹദൂര്‍ഗഡില്‍ നിന്നും തട്ടിക്കൊണ്ട് പോയ മലയാളി വിദ്യാര്‍ത്ഥിയെ പോലീസ് ഏറ്റുമുട്ടലിലൂടെ മോചിപ്പിച്ചു. പത്തനംതിട്ട മല്ലശ്ശേരി സ്വദേശിയായ പാസ്റ്റര്‍ സേവ്യര്‍ മാത്യുവിന്റെ മകന്‍ അഭിഷേക് സേവ്യറെയാണ് (20) കോളേജില്‍ നിന്ന് മടങ്ങും വഴി ഒരു സംഘം തട്ടിക്കൊണ്ട് പോയത്.

യുവാവിനെ തട്ടിക്കൊണ്ട് പോയി അക്രമികള്‍ 75 ലക്ഷം രൂപയാണ് മോചന ദ്രവ്യമായി ആവശ്യപ്പെട്ടത്. പണം നല്‍കാമെന്ന് പറഞ്ഞ് പോലീസ് അഭിഷേകിന്റെ ബന്ധുക്കളെ സംഘത്തിനടുത്തേക്ക് പറഞ്ഞു വിടുകയും പിന്നീട് ഇവരെ പിന്തുടര്‍ന്നെത്തിയ പോലീസ് ഏറ്റുമുട്ടലിലൂടെ അഭിഷേകിനെ രക്ഷപ്പെടുത്തുകയുമായിരുന്നു. ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരന് പരിക്കേറ്റു.

അക്രമികള്‍ ഒളിച്ചിരുന്ന ചോളപാടത്തിനടുത്തെത്തിയ അഭിഷേകിന്റെ ബന്ധുക്കളോട് അക്രമികള്‍ പണമടങ്ങിയ ബാഗ് എറിഞ്ഞ് നല്‍കാന്‍ ആവശ്യപ്പെട്ടു. ബാഗ് എടുക്കാനായി അക്രമികള്‍ പുറത്ത് വന്ന സമയത്ത് പോലീസുമായി ഏറ്റുമുട്ടുകയായിരുന്നു. സംഭവത്തില്‍ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more