1 GBP = 103.38

മലയാളി അസോസിയേഷന്‍ ഓഫ് യുകെയുടെ നിറ നിറയോ നിറ ….. നാടകാവതരണം ഫെബ്രുവരി 11ന്…..

മലയാളി അസോസിയേഷന്‍ ഓഫ് യുകെയുടെ നിറ നിറയോ നിറ ….. നാടകാവതരണം ഫെബ്രുവരി 11ന്…..

മലയാളി അസോസിയേഷന്‍ ഓഫ് ദി യുകെയുടെ സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി, നെല്‍പ്പാടങ്ങളും നെല്ലും നാമാവശേഷമായി കൊണ്ടിരിക്കുന്ന ഈ ആധുനിക കാലഘട്ടത്തില്‍ നെല്ലിന്റെയും ചേറിന്റെയും ഗന്ധമുള്ള ഗൃഹാതുരത്വം നിറഞ്ഞ ഇതിവൃത്തം ആസ്പദമാക്കി ‘നിറ നിറയോ നിറ’ എന്ന പേരില്‍ ദൃശ്യകല ഫെബ്രുവരി 17, ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് വേദിയിലെത്തിക്കുന്നു. ശശി എസ്. കുളമട സംവിധാനം ചെയ്യുന്ന നാടകത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് രാജന്‍ കിഴക്കനേലയാണ്. ബാബു, നിഹാസ് മഞ്ജു, ജെയ്സണ്‍, കീര്‍ത്തി, മല്ലിക, ഫ്രഡിന്‍, ശശി, ആഞ്ചലിന്‍, മുരളി എന്നിവരാണ് കഥാപാത്രങ്ങളായി രംഗത്തു വരുന്നത്. മുതിര്‍ന്നവര്‍ക്ക് 9 പൗണ്ടും വിദ്യാര്‍ത്ഥികള്‍ക്കും അംഗങ്ങള്‍ക്കും 7 പൗണ്ടുമാണ് ടിക്കറ്റ് ചാര്‍ജ്.

നാടകം നടക്കുന്ന ഓഡിറ്റോറിയത്തിന്റെ വിലാസം:

Plashet School Plashet Grove East Ham London E6 1DG

കൂടുതല്‍ വിവരങ്ങള്‍ക്ക്:

സാംബന്‍: 07961454644

അനില്‍: 07809295200

നിഹാസ്: 07950531830

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more