1 GBP = 104.17

ന്യൂ കാസില്‍ കേന്ദ്രമാക്കി (മാന്‍ )പ്രവര്‍ത്തനം ആരംഭിച്ചു …. ഉത്ഘാടനം ജൂണ്‍ 25നു….

ന്യൂ കാസില്‍ കേന്ദ്രമാക്കി (മാന്‍ )പ്രവര്‍ത്തനം ആരംഭിച്ചു …. ഉത്ഘാടനം ജൂണ്‍ 25നു….

അലക്‌സ് വര്‍ഗീസ്

ന്യൂ കാസില്‍: നോര്‍ത്ത് ഈസ്റ് മലയാളികളുടെ കൂട്ടായ്മയായ മാന്‍ (മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ഈസ്റ്റ് )നിലവില്‍ വന്നു .ഇംഗ്ലണ്ടിന്റെ നോര്‍ത്ത് ഈസ്റ്റ് മലയാളികളുടെ സാമൂഹ്യവും , സാംസ്‌കാരികവും, ആയ ഉന്നതി ലക്ഷ്യമാക്കി രൂപീകരിച്ച മാന്‍ അസോസിയേഷന്‍ നിലവില്‍ വന്നതായി കോഡിനേറ്റര്‍മാരായ വര്‍ഗീസ് തെനംകാലായും , ഷെല്ലി ഫിലിപ്പും അറിയിച്ചു .

സംഘടനയുടെ ഔദ്യോഗിക ഉത്ഘാടനം ജൂണ്‍ 25 നു വര്‍ണ്ണ ശബളമായ ചടങ്ങില്‍ ന്യൂ കാസിലില്‍ നടക്കും. കേരളത്തില്‍ നിന്നുള്‍പ്പെടെ രാഷ്ട്രീയ , സാമൂഹ്യ , സാംസ്‌കാരിക രംഗംങ്ങളിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും , യുക്മയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനമെടുത്ത മാന്‍ അസോസിയേഷന്റെ ഉല്‍ഘാടന സമ്മേളനത്തില്‍ യുക്മ ഭാരവാഹികളും പങ്കെടുക്കും. വിവിധ സാംസ്‌കാരിക പരിപാടികളും ഇതോടനുബന്ധിച്ചു സംഘടിപ്പിച്ചിട്ടുണ്ട് .

നിലവിലുള്ള അസോസിയേഷനുകളുടെ സ്ഥിരം പരിപാടികള്‍ക്കും അപ്പുറം കേരളത്തനിമയും, മലയാളി സംസ്‌കാരവും സമന്വയിപ്പിച്ചുകൊണ്ടുള്ള പുത്തന്‍ പരിപാടികള്‍ ആവും സംഘടന ലക്ഷ്യമിടുന്നത്, രൂപീകരണ സമ്മേളനത്തില്‍ ഷെല്ലി ഫിലിപ്പ്, വര്‍ഗീസ് തോമസ് , ജിജോ മാധവപ്പള്ളില്‍, ജൂബി എം . സി , ബിനു കിഴക്കയില്‍ , സജി കൊട്ടാരത്തില്‍ , ഹണി ബാബു , ജോര്‍ജ് കണമെന്നില്‍ , എല്‍ദോ പോള്‍ , രാജു എബ്രഹാം നെല്ലുവേലില്‍ , ജിബി വാഴക്കുളം , റോബിന്‍ എബ്രഹാം , ജോഷി നോര്‍ത്ത് ശില്‍ഡ്‌സ് , ഷിന്ടോ ജെയിംസ് , ഷൈമോന്‍ തോട്ടുങ്കല്‍ ,ഷിബു എട്ടുകാട്ടില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

നോര്‍ത്ത് ഈസ്റ്റിലെ മലയാളികളുടെ സര്‍വ്വതോന്മുഖമായ വികസനത്തിനും സാംസ്‌കാരിക ഉന്നതിക്കും ഉതകുന്ന വിവിധ കര്‍മ്മ പരിപാടികളുമായി സംഘടന മുന്‍പോട്ടു പോകും. കൂടുതല്‍ അംഗങ്ങളെ ഉള്‍പ്പെടുത്തി സംഘടനാ വിപുലീകരിക്കുമെന്നും ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more