1 GBP =
breaking news

മലയാളം പാട്ടുകുർബാനയും പരിശുദ്ധ അമ്മയുടെ നൊവേനയും ഡിസംബർ 3ന് സേക്രട്ട് ഹാർട്ട് ചർച്ച് ഹാർഡനിൽ .

മലയാളം പാട്ടുകുർബാനയും പരിശുദ്ധ അമ്മയുടെ നൊവേനയും ഡിസംബർ 3ന് സേക്രട്ട് ഹാർട്ട് ചർച്ച് ഹാർഡനിൽ .

ബെന്നി മേച്ചേരിമണ്ണിൽ

റെക്സം രൂപതയിലെ ഹവാർഡൻ ചർച്ചിൽ എല്ലാ മാസവും ആദ്യ ശനിയാഴ്ചകളിൽ നടത്തിവരുന്ന പരിശുദ്ധ മാതാവിന്റെ നൊവേനയും, ആഘോഷമായ മലയാളം പാട്ടുകുർബാനയും ഡിസംബർ 3ന് 4.15ന് കൊന്ത നമസ്കാരത്തോടെ ആരംഭിക്കുന്നു. തുടർന്നു മലയാളം പാട്ടുകുർബാനയും നൊവേനയും നടത്തപ്പെടുന്നു .

ശനിയാഴ്ച 3 മണിമുതൽ നാലുമണി വരെ രൂപതയിലെ ആദ്യ കുർബാന സ്വീകരിച്ച ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ബൈബിൾ പഠനം, വിശുദ്ധ കുർബാനയുടെ ആഴത്തിലുള്ള അറിവ്, പ്രാർത്ഥന , പ്രാർത്ഥനാ കൂട്ടായ്മ എന്നിവയെ കുറിച്ച് ഫാദർ റോയ് കോട്ടക്കുപുറത്തിന്റെ നേതൃത്വത്തിൽ ക്‌ളാസും ചർച്ചകളും നടത്തപ്പെടുന്നതാണ്. എല്ലാ മാതാപിതാക്കളും കുട്ടികളെ നേരത്തെ പള്ളിയിൽ എത്തിക്കണമെന്ന് ഓർമ്മപ്പെടുത്തുന്നു .
റെക്സം രൂപതാ മലയാളി കമ്മ്യൂണിറ്റി കോർഡിനേറ്റർ ഫാദർ റോയ് കോട്ടയ്ക്കപ്പുറം SDVയുടെ മുഖ്യ കാർമികത്വത്തിൽ നടക്കുന്ന ആഘോഷമായ പരിശുദ്ധ കുർബാനയിലും നൊവേനയിലും മറ്റു പ്രാർത്ഥനകളിലും പങ്കുചേർന്നു പരിശുദ്ധ അമ്മയുടെ അനുഗ്രഹം പ്രാപിക്കുവാൻ റെക്സം രൂപതയിലും പരിസര പ്രദേശത്തുമുള്ള എല്ലാ വിശ്വാസികളേയും സേക്രട്ട് ഹാർട്ട് ചർച്ച് ഹവാർഡനിലേക്ക് രൂപത കോർഡിനേറ്റർ ഫാദർ റോയ് കോട്ടക്കുപുറം സ്നേഹത്തോടെ സ്വാഗതം ചെയ്തു കൊള്ളുന്നു .

ഫാദർ റോയ് കോട്ടയ്ക്ക്പുറം Sdv – 07763756881.
പള്ളിയുടെ വിലാസം പോസ്റ്റ് കോഡ് – SACRED HEART CHURCH , HAWARDEN _ CH53D

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more