1 GBP = 103.81
breaking news

വോള്‍വര്‍ഹാംപ്ടണില്‍ മലയാളം ക്ലാസുകള്‍ ഉത്ഘാടനം ചെയ്തു

വോള്‍വര്‍ഹാംപ്ടണില്‍ മലയാളം ക്ലാസുകള്‍ ഉത്ഘാടനം ചെയ്തു

സോണി സേവ്യര്‍

വോള്‍വര്‍ഹാംപ്ടണ്‍ മലയാളികളുടെ പരിശ്രമ ഫലമായി മലയാളം ക്ലാസുകള്‍ ആരംഭിച്ചു. ഈ മാസം 22നു വൈകിട്ട് ആറു മണിക്ക് വോള്‍വര്‍ഹാംപ്ടണ്‍ സെന്റ് മൈക്കിള്‍സ് പള്ളി ഹാള്‍ വെച്ച് ക്ലാസുകള്‍ ഉത്ഘാടനം ചെയ്തു. കേരളത്തില്‍ നിന്നും ഇംഗ്ലണ്ട് സന്ദര്‍ശനം നടത്തുവാന്‍ ഇവിടെ എത്തിയ റാന്നി സ്വദേശി റിട്ടയേര്‍ഡ് ടീച്ചര്‍ സുമ എബ്രഹാം ക്ലാസുകള്‍ ഉത്ഘാടനം ചെയ്തു. ഉത്ഘാടന ദിവസം 15 ഓളം കുട്ടികള്‍ പഠനം ആരംഭിച്ചു.

മലയാളം പഠിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും നമ്മുടെ സംസ്‌കാരം പുതിയ തലമുറയ്ക്ക് കൈമാറുന്നതില്‍ മലയാള ഭാഷക്ക് ഉള്ള പ്രാധാന്യവും ഉത്ഘാടന പ്രസംഗത്തില്‍ ടീച്ചര്‍ വിശദികരിച്ചു. ആകസ്മികമായിരുന്നു എങ്കിലും ഇംഗ്ലണ്ടില്‍ മലയാളം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി നടക്കുന്ന മലയാളം മിഷന്‍ പരിപാടി ലണ്ടനില്‍ മന്ത്രി എ കെ ബാലന്‍ ഉത്ഘാടനം ചെയ്ത ദിവസം തന്നെ വോള്‍വര്‍ഹാംപ്ടണില്‍ മലയാളം ക്ലാസുകള്‍ തുടങ്ങാന്‍ സാധിച്ചതില്‍ ഇതിന്റെ സംഘാടകരും മാതാപിതാക്കളും സന്തോഷം പ്രകടിപ്പിച്ചു .

പ്രസ്തുത പരിപാടിയില്‍ വിന്നര്‍ വര്‍ഗീസ് സ്വാഗതവും റെജി വര്‍ഗീസ് നന്ദിയും പറഞ്ഞു. എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും വെള്ളിയാഴ്ച വൈകിട്ട് 6 .30 മുതല്‍ 7.30 വരെ സെന്റ് മൈക്കിള്‍സ് പള്ളി ഹാളില്‍ (173 Coalway Rd, Wolverhampton WV3 7ND ) ആണ് ക്ലാസുകള്‍ നടക്കുക .

വോള്‍വര്‍ഹാംപ്ടണിലോ പരിസര പ്രദേശങ്ങളിലൊ താമസിക്കുന്നവര്‍ കുട്ടികളെ മലയാളം പഠിപ്പിക്കുവാന്‍ താല്പര്യം ഉണ്ടെങ്കില്‍ ഇതൊരു അറിയിപ്പായി പരിഗണിക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു

കൂടുതല്‍ വിവരങ്ങള്‍ക്ക് സുനില്‍ ജെയിംസ് (07912 861624 ) സോണി സേവിയര്‍ (07912890795 ) എന്നിവരെ ബന്ധപെടുക .

 

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more