1 GBP = 103.12

സ്‌കൂളുകളില്‍ മലയാളം പഠിപ്പിക്കുന്നത് നിര്‍ബന്ധമാക്കി; ഓര്‍ഡിനന്‍സിന് ഗവര്‍ണ്ണറുടെ അംഗീകാരം

സ്‌കൂളുകളില്‍ മലയാളം പഠിപ്പിക്കുന്നത് നിര്‍ബന്ധമാക്കി; ഓര്‍ഡിനന്‍സിന് ഗവര്‍ണ്ണറുടെ അംഗീകാരം

സ്‌കൂളുകളില്‍ മലയാളം പഠിപ്പിക്കുന്നതില്‍ വിലക്ക് പാടില്ലെന്ന് മുഖ്യമന്ത്രി പിണാറായി വിജയന്‍. പത്താംക്ലാസ് വരെ മലയാളം പഠിപ്പിക്കുന്നത് നിര്‍ബന്ധമാക്കിയ ഓര്‍ഡിനന്‍സിന് ഗവര്‍ണറുടെ അംഗീകാരം ലഭിച്ചു. പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മലയാളം മാത്രമേ സംസാരിക്കാവൂ എന്ന ബോര്‍ഡ് സ്‌കൂളുകളില്‍ പാടില്ല. മലയാളം മാത്രമേ സംസാരിക്കാന്‍ പാടുള്ളു എന്ന പ്രചരണമോ നിര്‍ബന്ധമോ പാടില്ല. മലയാളം പഠിപ്പിക്കാന്‍ വിസമ്മതിച്ചാല്‍ അങ്ങനെ തീരുമാനിക്കുന്ന അധ്യാപകര്‍ 5000 രൂപ പിഴ അടയ്‌ക്കേണ്ടി വരുമെന്നും ഓര്‍ഡിനന്‍സില്‍ പറയുന്നു.

ചട്ടങ്ങള്‍ ലംഘിക്കുന്ന സ്‌കൂളുകളുടെ അംഗീകാരം റദ്ദാക്കും. സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിനും ഓര്‍ഡിനന്‍സ് അംഗീകമ്രം ലഭിച്ചു. ഫീസ്, പ്രവേശനം, സംവരണം എന്നിവ നിയന്ത്രിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കും. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലായിരിക്കും സമിതി രൂപീകരിക്കുക. മെറിറ്റിന്റേയും നീറ്റ് പരീക്ഷയുടെയും അടിസ്ഥാനത്തില്‍ മാത്രമായിരിക്കും പ്രവേശനമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more