1 GBP =

മലപ്പുറത്ത് വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി മൂന്ന് മരണം

മലപ്പുറത്ത് വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി മൂന്ന് മരണം

മലപ്പുറം: മലപ്പുറത്ത് വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി, മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചു. പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു, ഇതില്‍ ഏഴുപേരുടെ നില ഗുരുതരമാണ്.

അപകടം വഴിക്കടവ് മണിമൂളിയിലെ ബസ് സ്റ്റോപ്പില്‍. മണിമൂളി സികെഎച്ച്എസ്എസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് മരണപ്പെട്ടത്.

വഴിക്കടവിനു സമീപം മണിമൂളിയിലാണ് അപകടം നടന്നത്. മണിമൂളി സി.കെ.എച്ച്.എസ്.എസിലെ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. കുട്ടികള്‍ക്കു പുറമെ ചില നാട്ടുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

കര്‍ണാടകയില്‍ നിന്ന് കൊപ്ര കയറ്റി വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. ലോറിയുടെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. നിയന്ത്രണം വിട്ട ലോറി ഓട്ടോയിലിടിച്ചതിനു ശേഷം കുട്ടികള്‍ക്കുനേരെ പാഞ്ഞു കയറുകയായിരുന്നു.

പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.

 

6 1 Google +1 0

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more