1 GBP = 103.38

മലങ്കര കത്തോലിക്കാ സഭ യുകെ റീജിയൻ പ്രഥമ ബൈബിൾ കലോത്സവം അവിസ്മരണീയമായി….

മലങ്കര കത്തോലിക്കാ സഭ യുകെ റീജിയൻ പ്രഥമ ബൈബിൾ കലോത്സവം അവിസ്മരണീയമായി….

ജെ. എസ്. ജോസഫ്
ലണ്ടൻ: വളർന്നു വരുന്ന തലമുറയെ ദൈവത്തിലേക്ക് അടുപ്പിക്കാൻ വിശ്വാസ പരിശീലനം ഏറെ പ്രാധാന്യം അർഹിക്കുന്നു. ഈ സന്ദേശം ഉൾക്കൊണ്ട് കുട്ടികളുടെ സമഗ്ര വളർച്ച ലക്‌ഷ്യം വച്ച് ലണ്ടനിൽ സംഘടിപ്പിച്ച വിശ്വാസ പരിശീലന ദിനാചരണവും ബൈബിൾ കലോത്സവവും അവിസ്മരണീയമായി. ലണ്ടൻ ഭാഗത്തുള്ള 6 മിഷൻ കേന്ദ്രങ്ങളുടെ കൂടി വരവാണ് ലണ്ടനിൽ ക്രമീകരിച്ചത്. മലങ്കര കത്തോലിക്കാ സഭാ യുകെ കോർഡിനേറ്റർ ഫാ. തോമസ് മടുക്കുംമൂട്ടിൽ ബൈബിൾ കലോത്സവം ഉത്‌ഘാടനം ചെയ്തു. നാഷണൽ കൗൺസിൽ പ്രതിനിധി ബെന്നി സൗത്താംപ്റ്റൻ, വിശ്വാസ പരിശീലന കോർഡിനേറ്റർമാരായ ജോബിൻ, ജെറി എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

മാതാപിതാക്കൾക്കായി സംഘടിപ്പിച്ച സെമിനാറിൽ വിശ്വാസ പരിശീലനത്തിൽ മാതാപിതാക്കളുടെ പങ്ക് എന്ന വിഷയം പഠനവിധേയമാക്കി. ഈസ്റ്റ് ലണ്ടൻ, വെസ്റ്റ് ലണ്ടൻ, സൗത്താംപ്റ്റൻ, ക്രോയിഡോൺ, ലൂട്ടൻ, ആഷ്‌ഫോർഡ് എന്നീ മിഷനുകളിലെ കുട്ടികൾ അവതരിപ്പിച്ച കലാവിരുന്ന് ഏറെ പ്രശംസനീയമായി. ജിസിസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ സ്റ്റെഫി സുനിൽ, ജൂഡിൻ സെബാസ്റ്റ്യൻ, എയ്ഞ്ചൽ പ്രകാശ്, ലിയാ ഷീന എന്നിവർക്ക് പ്രത്യേക പാരിതോഷികങ്ങൾ നൽകി ആദരിച്ചു. സൺ‌ഡേ സ്കൂൾ പരീക്ഷയിൽ വിജയികളായവർക്കുള്ള പ്രത്യേക സമ്മാനങ്ങളും തദവസരത്തിൽ വിതരണം ചെയ്തു. വിശ്വാസ പരിശീലന രംഗത്തു സ്തുത്യർഹമായ സേവനം അനുഷ്ഠിക്കുന്ന മതാധ്യാപകരെയും സമ്മേളനം പ്രത്യേകമായി ആദരിച്ചു.

പുതിയ അധ്യായന വർഷത്തിലെ കർമ്മപദ്ധതികളുടെ ചർച്ചയും ക്രമീകരിക്കപ്പെട്ടു. ഇദംപ്രദമായി സംഘടിപ്പിച്ച ബൈബിൾ കലോത്സവത്തിന് ജോബിന്റെ നേതൃത്വത്തിലുള്ള കോർഡിനേഷൻ കമ്മിറ്റിയും സെന്റ് ജോസഫ് മലന്കര കാത്തലിക് മിഷനും നേതൃത്വം നൽകി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more