1 GBP =
breaking news

ഈ വർഷത്തെ ഇംഗ്ലണ്ടിലെ മണ്ഡലവിളക്കു൦ മകരസംക്രമപൂജയും,അയ്യപ്പഭജനവും ഹേവാർഡ്സ് ഹീത്ത് ഹിന്ദുസമാജത്തിന്റെ നേതൃത്വത്തിൽ മകരസംക്രമദിനമായ ജനുവരി 14 ന് നടക്കും………………………..

ഈ വർഷത്തെ ഇംഗ്ലണ്ടിലെ  മണ്ഡലവിളക്കു൦  മകരസംക്രമപൂജയും,അയ്യപ്പഭജനവും ഹേവാർഡ്സ്  ഹീത്ത് ഹിന്ദുസമാജത്തിന്റെ നേതൃത്വത്തിൽ മകരസംക്രമദിനമായ  ജനുവരി 14 ന് നടക്കും………………………..

കണ്ണൻ രാമചന്ദ്രൻ
ഓരോ ഹിന്ദുവിനും വളരെയധികം പ്രാധാന്യമുള്ള ദിവസമാണ് മകരസംക്രമദിവസം. സൂര്യൻ ധനുരാശിയിൽനിന്നു മകരം രാശിയിലേക്കു കടക്കുന്ന സമയം അഥവാ ദിവസമാണ് മകരസംക്രമം എന്നറിയപ്പെടുന്നത്… തീര്‍ത്ഥാടനങ്ങള്‍ക്കും പുണ്യസ്‌നാനങ്ങള്‍ക്കും ഉചിതമായ കാലമാണു ഉത്തരായനം. ഈ മണ്ണിലും ഹൈന്ദവതയുടെ ആചാരഅനുഷ്ടാനങ്ങളെ പുതുതലമുറക്കും പകർന്നു നൽകുന്നതിൽ ഹേവാർഡ്സ്ഹീത്ത് ഹിന്ദുസമാജത്തിന്റെ പ്രവർത്തനങ്ങൾ വളരെ പ്രശംസനീയമാണ്.

ഹേവാർഡ്സ്ഹീത്ത് ഹിന്ദുസമാജത്തിന്റെ ഈ വർഷത്തെ മകരവിളക്കു൦ അയ്യപ്പപൂജയു൦ ജനുവരി 14 ന് ഞായറാഴ്ച്ച 3 മണിമുതൽ സ്കെയ്ന്സ്ഹിൽ മില്ലേനിയം സെൻറിൽ വെച്ചു നടക്കും. ശ്രീ രാകേഷ് ത്യാഗരാജൻ (സൗത്താംപ്റ്റൺ ) മുഖ്യകാർമികത്വം വഹിക്കും. ലണ്ടൻ ഹിന്ദുഐക്യവേദി,കെൻറ് ഹിന്ദു സമാജ൦, ഹാംപ്ഷെയർ ആൻഡ് വെസ്റ്റ് സസ്സെക്സ് ഹിന്ദു സമാജം, സൗത്താംപ്ടൺ ഹിന്ദു സമാജം, ഡോർസെറ്റ് ഹിന്ദുസമാജം എന്നിവർ പങ്കാളികളാകും. യുകെയിലെ പ്രമുഖ കലാകാരൻമാർ പങ്കെടുക്കുന്ന അയ്യപ്പനാമസങ്കീർത്തനം,ശ്രീ കണ്ണൻ രാമചന്ദ്രൻ (L.H.A) പ്രേത്യേക പ്രഭാഷണം എന്നിവ ഈ വർഷത്തെ അയ്യപ്പപൂജക്കു മാറ്റുകൂട്ടും.സമാജം പ്രസിഡന്റ് ശ്രീസുജിത് സ്വാഗതവും,സെക്രട്ടറി ശ്രീ ഗംഗാപ്രസാദ്‌ നന്ദിയും പ്രകാശിപ്പിക്കും. ദീപാരാധനയ്ക്ക് ശേഷം പ്രേത്യേക അന്നദാനവും ഉണ്ടാകും. നമ്മുടെ നാട്ടിലെപോലെ കഞ്ഞിയും പുഴുക്കും പ്രത്യേകമായ് തയ്യാറാക്കി നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും പങ്കെടുക്കുന്നതിനുമായി………..

Gangaprasad: 07466396725, Sujith Nair:07412570160, Sunil Natarajan: 07425168638,
Suma Sunil: 07872030485
Acharyan: Rajesh Thiagarajan,Southampton.
Venue: Scaynes Hill Millennium centre, Lewes Road, West Sussex, RH17 7PG.
Sunday ,14 January 2018, 2PM to 8PM

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more