1 GBP = 103.54
breaking news

വിശ്വാസതീഷ്‌ണതയിൽ മെയ്ഡ്സ്റ്റോൺ തിരുനാൾ ഭക്തിസാന്ദ്രമായി….

വിശ്വാസതീഷ്‌ണതയിൽ മെയ്ഡ്സ്റ്റോൺ തിരുനാൾ ഭക്തിസാന്ദ്രമായി….

ബിനു ജോർജ്

മെയ്‌ഡ്‌സ്റ്റോൺ: കെന്റിലെ മെയ്‌ഡ്‌സ്റ്റോൺ സീറോമലബാർ കുർബാന സെന്ററിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ഭക്തിനിർഭരമായി ആഘോഷിച്ചു. പരിശുദ്ധ കന്യാമറിയത്തിന്റെ പ്രത്യക്ഷീകരണത്താൽ അനുഗ്രഹീതമായ എയ്‌ൽസ്‌ഫോർഡ് പ്രയറിയിൽ കഴിഞ്ഞ ശനിയാഴ്ച ഉച്ചകഴിഞ്ഞ് നടന്ന തിരുന്നാളും പ്രദക്ഷിണവും കെന്റിലെ വിശ്വാസകൂട്ടായ്മയുടെ പ്രതീകമായി. ഉച്ചകഴിഞ്ഞു 2 .30 നു ആരംഭിച്ച ആഘോഷമായ തിരുന്നാൾ കുർബാനക്ക് പ്രശസ്ത വചനപ്രഘോഷകൻ റവ.ഫാ. ടോമി എടാട്ട് മുഖ്യകാർമികത്വം വഹിച്ചു. വിശുദ്ധസെബാസ്ത്യാനോസിന്റെ വിശ്വാസതീക്ഷ്ണത തലമുറകളിലേക്ക് കൈമാറുവാൻ ആഴമായ ആത്മീയാനുഭവത്തിലേക്ക് ഓരോരുത്തരും വളരണമെന്ന് തിരുന്നാൾ സന്ദേശത്തിൽ അദ്ദേഹം ഓർമിപ്പിച്ചു. തിരുനാൾ കുർബാനയ്ക്കു ശേഷം വിശുദ്ധന്റെ രൂപം വെഞ്ചരിപ്പും, നേർച്ച വെഞ്ചരിപ്പും നടന്നു. അതേത്തുടർന്ന് ജപമാലരാമത്തിലൂടെ നടന്ന വർണ്ണശബളമായ തിരുന്നാൾ പ്രദക്ഷിണത്തിൽ വിശ്വാസികൾ പ്രാർത്ഥനാപൂർവ്വം പങ്കുകൊണ്ടു.


പ്രദക്ഷിണത്തെ തുടർന്ന് ലദീഞ്ഞും പരിശുദ്ധ കുർബാനയുടെ ആശീർവാദവും നടന്നു. യുദ്ധത്തിന്റെ നിഴലിൽ ജീവിക്കുന്ന ജനതയ്ക്കുവേണ്ടിയും ലോകസമാധാനത്തിനുവേണ്ടിയും മെഴുകുതിരി കത്തിച്ചു നടത്തിയ സമാധാനപ്രാർത്ഥനയ്ക്ക് റവ.ഫാ. ഹാൻസ് പുതിയാകുളങ്ങര നേതൃത്വം നൽകി. വിശുദ്ധ സെബാസ്ത്യാനോസിനോടുള്ള വണക്കത്തിന്റെ സൂചകമായ കഴുന്ന് അർപ്പിക്കുന്നതിനും നേർച്ചകാഴ്ചകൾ സമർപ്പിക്കുന്നതിനുമുള്ള സൗകര്യങ്ങൾ ഉണ്ടായിരുന്നു. തിരുനാളിൽ സംബന്ധിച്ചവർക്കെല്ലാം കൂട്ടായ്മയുടെ പ്രതീകമായി സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു.



വിശുദ്ധ സൈമൺ സ്റ്റോക്ക് പിതാവിന് പരിശുദ്ധ കന്യാമറിയം പ്രത്യക്ഷപ്പെട്ട് ഉത്തരീയം നൽകിയ പുണ്യ ഭൂമിയായ എയ്‌ൽസ്‌ഫോർഡ് പ്രയറി യുകെയിലെ വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെ തീർത്ഥാടനഭൂമിയും ആത്മീയവളർച്ചയുടെ സിരാകേന്ദ്രവുമാണ്. മെയ് 27 ഞായറാഴ്ച്ച ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ നേതൃത്വത്തിൽ ഇവിടെ നടക്കുന്ന ‘എയ്‌ൽസ്‌ഫോർഡ് തീർത്ഥാടനത്തിന്റെ’ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more