1 GBP = 104.00
breaking news

സമരം സര്‍ക്കാരിന് എതിരേയല്ല, പോലീസിനെതിരെയാണ്; നീതി ലഭിക്കും വരെയും സമരം ചെയ്യുമെന്ന് ജിഷ്ണുവിന്റെ അമ്മ

സമരം സര്‍ക്കാരിന് എതിരേയല്ല, പോലീസിനെതിരെയാണ്; നീതി ലഭിക്കും വരെയും സമരം ചെയ്യുമെന്ന് ജിഷ്ണുവിന്റെ അമ്മ

ജിഷ്ണുവിന് നീതി ലഭിക്കുന്നത് വരെ സമരം ചെയ്യുമെന്ന് അമ്മ മഹിജയും അമ്മാവന്‍ ശ്രീജിത്തും. തങ്ങളുടെ സമരം സംസ്ഥാന സര്‍ക്കാരിനെതിരെയല്ല, കേരളത്തിലെ പൊലീസിനെതിരെയാണെന്നും മഹിജ വ്യക്തമാക്കി. ജനകീയ സര്‍ക്കാരിനോ പാര്‍ട്ടിക്കോ എതിരെയല്ല തങ്ങളുടെ സമരമെന്നും തങ്ങള്‍ക്ക് അതിന് കഴിയില്ലെന്നും ശ്രീജിത്ത് വ്യക്തമാക്കി. പോലീസില്‍ ചില ക്രിമിനലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്, അവരാണ് സമരം സര്‍ക്കാരിന് എതിരെയാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ ബന്ധുക്കള്‍ക്കൊപ്പം നിരാഹാരം ആരംഭിച്ചിരിക്കുകയാണ് മഹിജയും ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്തും.

ഇന്നലെ പൊലീസ് ആസ്ഥാനത്ത് ജിഷ്ണുവിന്റെ കുടുംബത്തിനെതിരെയുണ്ടായ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് യുഡിഎഫും ബിജെപിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. പലയിടത്തും സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങിയിട്ടുണ്ട്. അവശ്യസാധനങ്ങളെ സമരത്തില്‍ നിന്നും ഒഴുവാക്കിയിട്ടുണ്ട്. അതേ സമയം കൊല്ലത്ത് വ്യാപകാമായി അക്രമങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നു.

പൊലീസ് ആസ്ഥാനത്ത് നടന്ന സംഭവങ്ങളില്‍ വീഴ്ച പറ്റിയിട്ടില്ലെന്നാണ് ഐജി മനോജ് എബ്രഹാമിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. പൊലീസ് ആരെയും മര്‍ദിക്കുകയോ തളളിയിടുകയോ ചെയ്തിട്ടില്ല. ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്തിനെ സ്ഥലത്തുനിന്ന് മാറ്റാനാണ് പൊലീസ് ശ്രമിച്ചത്. ഈ സമയം ശ്രീജിത്തിന്റെ കാലില്‍ മഹിജ വട്ടമിട്ടുപിടിച്ചു. ഇതിനിടെ മഹിജ സ്വയം നിലത്തുവീഴുകയായിരുന്നു. അവര്‍ക്ക് മുകളിലേക്ക് മറ്റൊരുസ്ത്രീയും വീണു. ഇങ്ങനെയാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more