1 GBP = 103.68
breaking news

മാഹിയിലെ അക്രമം: 500 പേർക്കെതിരെ കേസ്, ബി.ജെ.പി പുതുച്ചേരി ഗവർണറെ കാണും

മാഹിയിലെ അക്രമം: 500 പേർക്കെതിരെ കേസ്, ബി.ജെ.പി പുതുച്ചേരി ഗവർണറെ കാണും

മാഹി: : സി. പി. എം. നേതാവും ബി. ജെ. പി പ്രവർത്തകനും തിങ്കളാഴ്‌ച രാത്രി കൊല്ലപ്പെട്ടതിന് പിന്നാലെ ഇന്നലെ പള്ളൂർ മേഖലയുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 500 പേർക്കെതിരെ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന സി.പി.എം – ആർ.എസ്.എസ് പ്രവർത്തകർക്കെതിരെയാണ് കേസ്. പൊതുമുതൽ നശിപ്പിച്ചു, സമാധാനത്തിന് ഭംഗം വരുത്തുന്ന തരത്തിൽ അക്രമം നടത്തി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അതേസമയം, ഇന്ന് ബി.ജെ.പിയുടെ നേതൃത്വത്തിൽ പുതുച്ചേരി ലഫ്.ഗവർണറെ കാണും. മാഹിയിലെ കൊലപാതകങ്ങളെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും ബി.ജെ.പി ഗവർണറോട് ആവശ്യപ്പെടും. അന്വേണത്തിന് മേൽനോട്ടം വഹിക്കുന്നതിനായി പുതുച്ചേരി ഡി.ജി.പി മാഹിയിലെത്തുന്നുണ്ട്.

സി. പി. എം നേതാവ് ബാബു കണ്ണിപ്പൊയിലിന്റെ മ‌ൃതദേഹം വിലാപയാത്രയായി ഇന്നലെ വൈകിട്ട് നാല് മണിയോടെ വീട്ടിലെത്തിച്ചതിനു പിറകെയാണ് അക്രമങ്ങൾ ഉണ്ടായത്. സി. പി. എമ്മിന്റെയും ബി. ജെ. പിയുടെയും ഓഫീസുകൾ ആക്രമിച്ച ജനക്കൂട്ടം നിരവധി വീടുകളും കടകളും തകർത്തു. ഇരട്ടപ്പിലാക്കൂലിൽ ബി.ജെ.പി മണ്ഡലം കമ്മിറ്റി ഓഫീസായ മാരാർജി മന്ദിരം ഒരു സംഘം കത്തിച്ചു. മറ്റൊരു സംഘം സി.പി.എം കോമത്ത് പാറ ബ്രാഞ്ച് ഓഫീസും ഹർകിഷൻ സിംഗ് സുർജിത്ത് മന്ദിരവും ആക്രമിച്ചു. പരിസരത്ത് നിന്ന് പൊട്ടാത്ത രണ്ടു നാടൻ ബോമ്പുകൾ പൊലീസ് കണ്ടെടുത്തു. മാഹി കോസ്റ്റൽ പൊലീസിന്റെ ജീപ്പും അഗ്നിക്കിരയാക്കി. കൊല്ലപ്പെട്ട ബാബുവിന്റെ അയൽക്കാരനും വിശ്വഹിന്ദു പരിഷത്ത് ജില്ലാ നേതാവുമായ ദയാനന്ദന്റെ ശ്രീദുർഗാലയം വീടും ആക്രമിച്ചു. ചെമ്പ്ര സ്വദേശി രവീന്ദ്രന്റെ ‘ഔഷധി’ ഷോപ്പ് തകർത്ത അക്രമികൾ മരുന്നുകൾ റോഡിലേക്ക് വലിച്ചെറിഞ്ഞു. എം.എം. ഇലക്ട്രോണിക്സ്, പ്രിയദർശിനി യുവകേന്ദ്ര ഓഫീസ് എന്നിവയും തകർത്തു. കല്യാൺ വാടക ഷോപ്പ് കത്തിച്ചു.

പുതുച്ചേരി പൊലീസ് മേധാവിയുടെ അഭ്യർത്ഥനയെ തുടർന്ന് കേരളത്തിൽ നിന്നു വൻ പൊലീസ് സംഘം പള്ളൂരിലെത്തിയിട്ടുണ്ട്. കണ്ണൂർ ജില്ലാ പൊലീസ് മേധാവി ശിവവിക്രം, തലശ്ശേരി എ.എസ്.പി ചൈത്ര തെരേസ ജോൺ, ഡിവൈ.എസ്.പി വിനോദ് തുടങ്ങിയവരുടെ നേതൃത്വത്തിൽ പള്ളൂരിലും ന്യൂമാഹിയിലും പൊലീസ് നിലയുറപ്പിച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more