1 GBP = 103.97
breaking news

യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ഉപാധ്യക്ഷന്‍ സി ആര്‍ മഹേഷ് കോണ്‍ഗ്രസ്സില്‍ നിന്നും രാജി വച്ചു

യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ഉപാധ്യക്ഷന്‍ സി ആര്‍ മഹേഷ് കോണ്‍ഗ്രസ്സില്‍ നിന്നും രാജി വച്ചു

കൊല്ലം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആര്‍.മഹേഷ് കോണ്‍ഗ്രസ് വിട്ടു. തല്‍ക്കാലത്തേക്ക് പാര്‍ട്ടി പ്രവര്‍ത്തനം നിര്‍ത്തി വെക്കുന്നുവെന്ന് മഹേഷ് കൊല്ലത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മറ്റൊരു പാര്‍ട്ടിയിലേക്കും പോകുന്നതിനെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും മഹേഷ് മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനം മഹേഷ് നടത്തിയിരുന്നു. ജനവിരുദ്ധ സര്‍ക്കാര്‍ നയങ്ങള്‍ക്ക് എതിരെ പട നയിക്കേണ്ടവര്‍ പകച്ചു നില്‍ക്കുകയാണെന്നും, ഒരു മഹത്തായ രാഷ്ട്രീയ പ്രസ്ഥാനം, രാജ്യത്തും, സംസ്ഥാനത്തും ഉരുകി തീരുന്നത് ലാഘവത്തോടെ കണ്ട് നില്‍ക്കുന്ന കോണ്‍ഗ്രസ് നേതൃത്വം റോമാ സാമ്രാജ്യം കത്തി എരിഞ്ഞപ്പോള്‍ വീണ വായിച്ച ചക്രവര്‍ത്തിയെ അനുസ്മരിപ്പിക്കുന്നുവെന്നും മഹേഷ് കുറ്റപ്പെടുത്തിയിരുന്നു.

മഹേഷിന്റെ പോസ്റ്റിനെ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് രംഗത്തെത്തിയിരുന്നു. ദേശീയ ,സംസ്ഥാന നേതാക്കളെയും മഹേഷ് വിമര്‍ശിച്ചിരുന്നു. അതിന് തൊട്ടു പിന്നാലെയാണ് മഹേഷ് കോണ്‍ഗ്രസില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചു എന്ന വാര്‍ത്ത വന്നിരിക്കുന്നത്. നേതാക്കളെ വിമര്‍ശിച്ചു കൊണ്ടുള്ള മഹേഷിന്റെ പോസ്റ്റുകള്‍ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more