മഹാരാജാസിലേത് മതവിദ്വേഷം ഉയര്‍ത്തുന്ന ചുവരെഴുത്തെന്ന് പ്രിന്‍സിപ്പല്‍


മഹാരാജാസിലേത് മതവിദ്വേഷം ഉയര്‍ത്തുന്ന ചുവരെഴുത്തെന്ന് പ്രിന്‍സിപ്പല്‍

മഹാരാജാസ് കോളജിലെ ചുവരെഴുത്ത് വിവാദത്തില്‍ വിശദീകരണവുമായി കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ. എന്‍.എല്‍. ബീന രംഗത്തെത്തി. മതവിദ്വേഷം വളര്‍ത്തുന്നതും അശ്ലീല ചുവയുള്ളതുമായ പദങ്ങളാണ് ചുവരെഴുത്തിലുള്ളതെന്ന് പ്രിന്‍സിപ്പാല്‍ പറഞ്ഞു. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റേയും ചുവരില്‍ എഴുതാന്‍ പാടില്ലാത്തതാണ് എഴുതിയതെന്നും ഈ സാഹചര്യത്തിലാണ് പോലീസില്‍ പരാതി നല്‍കിയതെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

സംഭവത്തില്‍ പൊലീസിനു വീഴ്ച പറ്റിയിട്ടില്ലെന്നു പറഞ്ഞ പ്രിന്‍സിപ്പല്‍ ക്യാംപസില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു നിയന്ത്രണങ്ങളില്ലെന്നും അവകാശപ്പെട്ടു. സമകാലിക വിഷയങ്ങളെ പറ്റിയുളള ചുവരെഴുത്തുകളുടെ പേരില്‍ ആറു വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തെന്നായിരുന്നു ആരോപണം.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 559
Latest Updates