1 GBP = 103.85
breaking news

അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മര്‍ദനമേറ്റ് മരിച്ച സംഭവം; 15 പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു

അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മര്‍ദനമേറ്റ് മരിച്ച സംഭവം; 15 പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു

പാലക്കാട്: ആദിവാസി യുവാവ് മരിച്ച സംഭവത്തിൽ 15 പേർക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു. അസ്വഭാവിക മരണത്തിനാണ് കേസെടുത്തത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളെജിലേക്ക് കൊണ്ടു പോകും. മോഷണക്കുറ്റം ആരോപിച്ചായിരുന്നു ആള്‍ക്കൂട്ടം മധു എന്ന യുവാവിനെ മര്‍ദിച്ചത്.

സ്റ്റേഷനിലേക്ക് കൊണ്ടുപോകും വഴി പൊലീസ് ജീപ്പിൽ വെച്ചായിരുന്നു മരണം. ഇന്നലെ വൈകിട്ടു അട്ടപ്പാടി മുക്കാലിൽ വെച്ചാണ് മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ നാട്ടുകാർ പിടികൂടിയത്. പ്രദേശത്ത് ഏറെ കാലമായി നടന്നു വരുന്ന മോഷണങ്ങൾ മധുവാണ് നടത്തുന്നതെന്ന് ആരോപിച്ചായിരുന്നു നാട്ടുകാർ ഇയാളെ പിടികൂടിയത്.

ചോദ്യം ചെയ്ത ശേഷം യുവാവിനെ നാട്ടുകാർ മർദ്ദിച്ചതായാണ് ആരോപണം. തുടർന്ന് പൊലീസ് എത്തി മധുവിനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുംവഴിയാണ് മരണം സംഭവിച്ചത്. വാഹനത്തിനിൽ വെച്ച ഇടയ്ക്ക് രക്തം ചർദിച്ച മധു കുഴഞ്ഞു വീഴുകയായിരുന്നു. പൊലീസ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാനസിക ആസ്വാസ്ഥ്യം ഉള്ളതിനാൽ ഏറെ കാലമായി ഊരിനു പുറത്തായിരുന്നു മധു താമസിച്ചിരുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more