1 GBP = 103.12

മാഡം കാവ്യാ മാധവന്‍ തന്നെയെന്ന് സുനിയുടെ വെളിപ്പെടുത്തല്‍

മാഡം കാവ്യാ മാധവന്‍ തന്നെയെന്ന് സുനിയുടെ വെളിപ്പെടുത്തല്‍

നടിയെ അക്രമിച്ച കേസിലെ മാഡം ദീലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്‍ തന്നെയെന്ന് മുഖ്യപ്രതി പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍. ഇക്കാര്യം നേരത്തെ പറഞ്ഞിരുന്നതാണല്ലോയെന്നും സുനി വ്യക്തമാക്കി. താന്‍ കള്ളനല്ലേയെന്നും കള്ളന്റെ കു്മ്പസാരം എന്തിനാണ് കേള്‍ക്കുന്നതെന്നും എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോള്‍ സുനി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

നടി കാവ്യാമാധവനെ പരിചയമുണ്ടെന്നും തന്നെ അറിയില്ലെന്ന് കാവ്യ പറയുന്നത് ശരിയല്ലെന്നും നേരത്തെ പള്‍സര്‍ സുനി പറഞ്ഞിരുന്നു. ഇവരില്‍ നിന്ന് പലപ്പോഴും താന്‍ പണം തട്ടിയിട്ടുണ്ട്. പണം തന്നു എന്നല്ലാതെ മറ്റ് കാര്യങ്ങള്‍ മാഡത്തിന് അറിയില്ലായിരുന്നുവെന്നും കുന്നകുളം കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോള്‍ സുനി വ്യക്തമാക്കിയിരുന്നു.

നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ ഒരു മാഡം ഉണ്ടെന്ന് ആദ്യം വെളിപ്പെടുത്തിയത് അഭിഭാഷകനായ ഫെനി ബാലകൃഷ്ണന്‍ ആയിരുന്നു. പള്‍സര്‍ സുനിയ്ക്കായി ജാമ്യമെടുക്കാന്‍ വന്നവരാണ് ആദ്യം മാഡത്തെ കുറിച്ച് സൂചനകള്‍ നല്‍കിയത്. മാഡം ആരാണ് എന്ന് അറിയില്ലെങ്കിലും ഇക്കാര്യം പൊലീസിനെ അറിയിച്ചിരുന്നതായി ഫെനി വെളിപ്പെടുത്തിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more