1 GBP = 104.25
breaking news

ദിവ്യാ ഉണ്ണിക്ക് പിന്നാലെ നടി മാതുവും വീണ്ടും വിവാഹിതയായി

ദിവ്യാ ഉണ്ണിക്ക് പിന്നാലെ നടി മാതുവും വീണ്ടും വിവാഹിതയായി
ദിവ്യാ ഉണ്ണിയുടെ രണ്ടാം വിവാഹം സംബന്ധിച്ച വാര്‍ത്തകള്‍ വന്നിട്ട് ദിവസങ്ങള്‍ കഴിഞ്ഞില്ല, നടി മാതുവിന്‍റെ രണ്ടാം വിവാഹമാണ് പുതിയ വാര്‍ത്ത. തമിഴ്നാട് സ്വദേശിയായ അന്‍പഴകന്‍ ജോര്‍ജ്ജിനെയാണ് മാതു വിവാഹം കഴിച്ചത്.
നാലുവര്‍ഷം മുമ്പ് ആദ്യ ഭര്‍ത്താവായ ജേക്കബില്‍ നിന്ന് മാതു വിവാഹമോചനം നേടിയിരുന്നു. എട്ടാം ക്ലാസിലും ആറാം ക്ലാസിലും പഠിക്കുന്ന രണ്ട് കുട്ടികള്‍ മാതുവിനുണ്ട്.
സിനിമാജീവിതം വളരെ മുമ്പുതന്നെ ഉപേക്ഷിച്ച മാതു ഇപ്പോള്‍ ന്യൂയോര്‍ക്കിലാണ് ജീവിക്കുന്നത്. നൃത്താവതരണവും പഠനവുമൊക്കെയായി മാതു സജീവമാണ് അവിടെ. ആദ്യവിവാഹത്തിനായി മാതു ക്രിസ്ത്യന്‍ മതം സ്വീകരിച്ചിരുന്നു. മീന എന്ന് പേരുമാറ്റുകയും ചെയ്തിരുന്നു.
അമരം, തുടര്‍ക്കഥ, പൂരം, സന്ദേശം, കുട്ടേട്ടന്‍, സദയം, ആയുഷ്കാലം, സവിധം, ഗമനം, ഏകലവ്യന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ മനം കവര്‍ന്ന നടിയാണ് മാതു. എങ്കിലും ഇന്നും ഏവര്‍ക്കും പ്രിയപ്പെട്ട കഥാപാത്രം അമരത്തിലെ ‘മുത്ത്’ തന്നെ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more