1 GBP = 104.16

ചരിത്ര സിനിമ മാമാങ്കത്തി​െൻറ ചിത്രീകരണത്തിനിടെ മമ്മൂട്ടിക്ക്​ പരിക്ക്​

ചരിത്ര സിനിമ മാമാങ്കത്തി​െൻറ ചിത്രീകരണത്തിനിടെ മമ്മൂട്ടിക്ക്​ പരിക്ക്​

ബിഗ്​ ബ​ജറ്റ്​ ചരിത്ര സിനിമയായ മാമാങ്കത്തി​​​െൻറ ഷൂട്ടിങ്ങിനിടെ നടൻ മമ്മൂട്ടിക്ക്​ പരിക്ക്​. ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു സംഘട്ടന രംഗം ഷൂട്ട്​ ചെയ്യുന്നതിനിടെയാണ്​ മെഗാ സ്​റ്റാറിന്​ പരിക്കേറ്റത്​. പരിക്ക്​ ഗുരുതരമല്ലെന്ന്​ അണിയറക്കാർ അറിയിച്ചിട്ടുണ്ട്​.

നവാഗതനായ സജീവ്​ പിള്ള വർഷങ്ങൾ നീണ്ട ഗവേഷണങ്ങൾക്ക്​ ശേഷമാണ്​ ചിത്രം സംവിധാനം ചെയ്യുന്നത്​. ചിത്രത്തിന്​ വേണ്ടി കൊച്ചിയിൽ വലിയ സെറ്റിട്ട് രംഗങ്ങൾ ചിത്രീകരിച്ച്​ കൊണ്ടിരിക്കുകയാണ്​. ഹോളീവുഡ്​ ചിത്രങ്ങൾക്ക്​ വരെ സംഘട്ടനമൊരുക്കിയ സ്​റ്റണ്ട്​ മാസ്​റ്റർ കേച്ച ജെയ്​കയാണ്​ ചിത്രത്തി​​​െൻറ ഫൈറ്റ്​ ഒരുക്കുന്നത്​.

ചിത്രത്തി​​​െൻറ ലൊക്കേഷൻ ചിത്രങ്ങൾ അണിയറക്കാർ പുറത്ത്​ വിട്ടിരുന്നു. നീരജ്​ മാധവ്​, ക്വീൻ ഫെയിം ധ്രുവ്​ എന്നിവരോടൊപ്പം ബോളീവുഡിൽ നിന്നും തമിഴിൽ നിന്നുമൊക്കെയുള്ള അഭിനേതാക്കൾ ചിത്രത്തിലുണ്ടാവും. കോടികൾ മുടക്കിയാണ്​ ചിത്രം നിർമിക്കുന്നത്​. വിവിധ ഭാഷകളിലായി ചിത്രം ഇൗ വർഷാവസാനം തിയറ്ററിലെത്തിയേക്കും

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more