എം 62 മോട്ടോര്‍വേയില്‍ സിനിമാ സ്‌റ്റൈല്‍ ഏറ്റുമുട്ടല്‍, കൊല്ലപ്പെട്ടത് ബ്രിട്ടന്‍ തേടിയ മയക്കുമരുന്ന് രാജാവ് യാസര്‍ യാക്കൂബ്


എം 62 മോട്ടോര്‍വേയില്‍ സിനിമാ സ്‌റ്റൈല്‍ ഏറ്റുമുട്ടല്‍, കൊല്ലപ്പെട്ടത് ബ്രിട്ടന്‍ തേടിയ മയക്കുമരുന്ന് രാജാവ് യാസര്‍ യാക്കൂബ്

എം62 മോട്ടോര്‍വേയില്‍ സിനിമയിലെ ആക്ഷന്‍ രംഗങ്ങളെ തോല്‍പ്പിക്കും വിധം ഒരു റിയല്‍ ഏറ്റുമുട്ടലിലൂടെ മയക്കുമരുന്ന രാജാവ് യാസര്‍ യാക്കൂബിനെ പോലീസ് കൊലപ്പെടുത്തി. ആഡംബര കാറില്‍ പോലീസിനെ വെട്ടിച്ച് കടന്ന യാക്കൂബിനെ പിന്തുടര്‍ന്നെത്തിയ പോലീസ് സംഘം കാറിലേക്ക് വെടിയുതിര്‍ത്താണ് കൊലപ്പെടുത്തിയത്. യാക്കൂബിന്റെ കാറില്‍ നിന്ന് തോക്ക് കണ്ടെത്തിയതായി പോലീസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

ഇന്നലെ വൈകുന്നേരം ആറ് മറിയോടെയായിരുന്നു വെടിവെയ്പ് ഉണ്ടായത്. അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എം62 വിലെ ഈസ്റ്റ് ബൗണ്ട് ജംഗ്ഷന്‍ 24 ലാണ് സംഭവം നടന്നത്. ഔഡി കാറിലായിരുന്നു യാക്കൂബ് സഞ്ചരിച്ചിരുന്നത്. കാറിനെ വിവിധ ആഡംബര കാറുകളിലായി പിന്തുടര്‍ന്ന പോലീസ് സംഘം ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് യാക്കൂബിന്റെ കാറിനെ വളയുകയും വെടിയുതിര്‍ക്കുകയുമായിരുന്നു. ആറ് കാറുകളിലായിട്ടാണ് പോലീസ് സംഘം യാക്കൂബിനെ പിന്തുടര്‍ന്നത്. പോലീസിന് ലഭിച്ച ഒരു രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വെടിവെയ്പുണ്ടായത്. ഓഡി കാറിന്റെ ഡ്രൈവര്‍ സീറ്റിന്റെ വിന്‍ഡ്‌സ്‌ക്രീനില്‍ വെടിയുണ്ട തുളഞ്ഞ് കയറിയ മൂന്ന് പാടുകളുണ്ട്.

ആയുധങ്ങളുമായി യാക്കൂബ് യാത്ര ചെയ്യുന്നു എന്നായിരുന്നു വെസ്റ്റ് യോര്‍ക്ക് ഷയര്‍ പോലീസിന് ലഭിച്ച വിവരമെന്ന് പോലീസ് വക്താവ് വിശദീകരിച്ചു. യാക്കുബിന് മയക്കുമരുന്ന് കടത്തുണ്ടായിരുന്നതായും കഴിഞ്ഞ വര്‍ഷം മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട സംഭവത്തെ തുടര്‍ന്ന് രണ്ട് പേര്‍ ഇയാളുടെ വീടാക്രമിച്ച് കൊല്ലാന്‍ ശ്രമിച്ചിരുന്നതായും അയല്‍ക്കാര്‍ പറയുന്നു. 2009 ല്‍ ഒരു വെടിവെയ്പ് കേസിലും യാക്കൂബ് പ്രതിയായിരുന്നു. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ ബ്രഡ്‌ഫോര്‍ഡ് ക്രൗണ്‍ കോടതി യാക്കൂബിനെ വെറുതേ വിട്ടു.

ഇതിനിടെ മുന്‍കൂട്ടി നിശ്ചയിച്ച ഓപ്പറേഷനിലൂടെയാണ് യാക്കുബിനെ പോലീസ് വെടിവെച്ച് കൊന്നതെന്ന് ആരോപിച്ച് കുടുംബാംഗങ്ങളും ബന്ധുക്കളും രംഗത്തെത്തി. വെടിവെയ്പിനെ കുറിച്ച് ഇന്‍ഡിപെന്‍ഡന്റ് പോലീസ് കംപ്ലെയ്ന്റ്‌സ് കമ്മീഷന് അന്വേഷിക്കുമെന്ന് സര്‍ക്കാരും വ്യക്തമാക്കിയിട്ടുണ്ട്. ഹഡേഴ്‌സ്ഫീല്‍ഡിലെ യാക്കൂബിന്‍െ വീട്ടില്‍നിന്ന് നിരവധി ആഡംബര കാറുകളും പോലീസ് പിടിച്ചെടുത്തു. ഇവിടെ പത്തോളം നിരീക്ഷണ ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. എന്താണ് സംഭവിച്ചതെന്ന് അന്വേഷണത്തിന് ശേഷം വെളിപ്പെടുത്താമെന്ന് ഐപിസിസി കമ്മീഷണര്‍ ഡെറിക് കാംബല്‍ അറിയിച്ചു.

ഇതിനിടെ ലീഡ്‌സില്‍ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് നൂറോളം പേര്‍ റോഡില്‍ ബാനറുകളുമായി പ്രതിഷേധിച്ചത് ഗതാഗത തടസ്സത്തിന് കാരണമായി. പ്രദേശത്ത് റയട്ട് പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 317