1 GBP =

ഈ പോലീസ് ഉദ്യോഗസ്ഥന് കൊടുക്കാം ഒരു ബിഗ് സലൂട്ട്; ധീരനായ പോലീസ് ഉദ്യോഗസ്ഥന്റെ മനോധൈര്യം ഒഴിവാക്കിയത് വൻ ദുരന്തം

ഈ പോലീസ് ഉദ്യോഗസ്ഥന് കൊടുക്കാം ഒരു ബിഗ് സലൂട്ട്; ധീരനായ പോലീസ് ഉദ്യോഗസ്ഥന്റെ മനോധൈര്യം ഒഴിവാക്കിയത് വൻ ദുരന്തം

ധീരനായ പോലീസ് ഉദ്യോഗസ്ഥന്റെ മനോധൈര്യം ഒരു ദുരന്തം ഒഴിവാക്കി.ലീഡ്‌സിനടുത്ത് അബെർഫോർഡിന്റെയും ബ്രാംഹാമിന്റെയും ഇടയിലുള്ള ജംഗ്‌ഷൻ 44 ലെ പാലത്തിൽ വെച്ച് നിയന്ത്രണം വിട്ട വാൻ ആണ് അപകടത്തിൽപെട്ടത്.

പാലത്തിന്റെ കൈവരിയിലേക്കു മറിഞ്ഞ വാൻ കൈവരിയിൽ കുടുങ്ങി ആടി ആടി കിടക്കുന്പോഴാണ് എം 62 ൽ പെട്രോൾ ജോലിയിലിരുന്ന കോൺസ്റ്റബിൾ മാർട്ടിന്റെ ശ്രദ്ധയിൽ പെടുന്നതും മനോധൈര്യം കൈവിടാതെ അപകടസ്ഥലത്തെത്തി ഒരു ജീവൻ രക്ഷിച്ചതും.

കടുത്ത തണുപ്പും കാറ്റും അവഗണിച്ചുകൊണ്ട് കൈയുറപോലും ധരിക്കാതെ ഏകദേശം പതിനഞ്ചു മിനിറ്റോളം മറിഞ്ഞു നിന്ന വാഹനത്തിന്റെ ടയറിൽ പിടിച്ചുനിർത്തിയത്. ഫയർഫോഴ്സ് എത്തി 22 കാരനായ ഡ്രൈവറുടെ ജീവൻ രക്ഷിച്ചതിനു ശേഷമാണ് അപകടത്തിൽ പെട്ട വാൻ വയർ റോപ്പ് ഉപയോഗിച്ച് താഴെയിറക്കിയത്.

ഓരോ ലോറിപോകുമ്പോഴും ഉണ്ടാകുന്ന ശക്തമായ ഉലച്ചിൽ ഭയപ്പെടുത്തുന്നതായിരുന്നു എങ്കിലും ധൈര്യം കൈവിടാതെ നിന്ന മാർട്ടിനെ സഹപ്രവർത്തകരും പാരാമെഡിക്കൽ ജീവനക്കാരും അഭിനന്ദിച്ചു. അപകടത്തിൽപെട്ട ഡ്രൈവറെ ലീഡ്സ് ജനറൽ ആശുപത്രിയിൽ പ്രാഥമീക ചികിത്സക്ക് ശേഷം വിട്ടയച്ചു.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more