1 GBP = 103.14

എം1 അപകടം : രണ്ട് മലയാളികളടക്കം പത്ത് മരണം, മരണമടഞ്ഞത് പാലാ ചേര്‍പ്പുങ്കല്‍ സ്വദേശി സിറിയക് ജോസഫും പനച്ചിക്കാട് സ്വദേശി ഋഷി രാജീവും

എം1 അപകടം : രണ്ട് മലയാളികളടക്കം പത്ത് മരണം, മരണമടഞ്ഞത് പാലാ ചേര്‍പ്പുങ്കല്‍ സ്വദേശി സിറിയക് ജോസഫും പനച്ചിക്കാട് സ്വദേശി ഋഷി രാജീവും

എം 1 മോട്ടോര്‍ വേയില്‍ നടന്ന അപകടത്തില്‍ മരിച്ച സിറിയക് ജോസഫ് കൂടാതെ ദുഖകരമായി ഒരു മലയാളി യുവാവ് കൂടി , ഋഷി രാജീവ്, മരണപ്പെട്ടു. ഋഷി രാജീവ് കോട്ടയം പനച്ചിക്കാട് സ്വദേശിയാണ്. ഇദ്ദേഹം ക്യാപിറ്റല്‍ വണ്ണിലെ ജീവനക്കാരനാണ്. നാട്ടില്‍ വിപ്രോയില്‍ ജോലിനോക്കിയിരുന്ന ഋഷി രാജീവ് കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് യു കെ യില്‍ എത്തിയത് . വിപ്രോയില്‍ ജോലി ചെയ്തിരുന്ന മറ്റു തമിഴ് സുഹൃത്തുക്കളുമായി വെമ്പിളിയിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്. മരിച്ചവരെല്ലാം മിനിബസിലുണ്ടായിരുന്നവരാണ്. ഇതില്‍ ഒരു കുട്ടിയും ഉളളതായി റിപ്പോര്‍ട്ടുണ്ട്.

അപകടകരമായി ലോറി ഓടിച്ചതാണ് അപകടമുണ്ടാക്കിയത്. പൊലീസ് പരിശോധനയില്‍ ഇയാള്‍ അനുവദനീയമായതിലും കൂടുതല്‍ മദ്യം കഴിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്. പ്രാദേശിക സമയം പുലര്‍ച്ചെ 3.15നാണ് അപകടമുണ്ടായത്. അത് കൊണ്ട് തന്നെ െ്രെഡവര്‍മാര്‍ ഉറങ്ങിപ്പോയതും വെളിച്ചക്കുറവും അപകടമുണ്ടാക്കാനും സാധ്യതയുണ്ട്. ബാങ്ക് വാരാന്ത്യ അവധികള്‍ പ്രമാണിച്ച് റോഡില്‍ തിരക്ക് വര്‍ദ്ധിച്ചിരിക്കുകയാണിപ്പോള്‍.

മില്‍ട്ടണ്‍ കെയ്ന്‍സിനടുത്ത് എം 1 മോട്ടോര്‍വേയില്‍ ഇന്നലെ പുലര്‍ച്ചെ മൂന്നേ കാലോടെ നടന്ന വാഹനാപകടത്തില്‍ നോട്ടിംഗ്ഹാം സ്വദേശിയായ സിറിയക് ജോസഫും മരിച്ചിരുന്നു. 52 വയസ്സ് പ്രായമുള്ള പാലാ ചേര്‍പ്പുങ്കല്‍ സ്വദേശി ബെന്നിയെന്ന സിറിയക് ജോസഫ് എ ബി സി ട്രാവെല്‍സെന്ന പേരില്‍ ടാക്‌സി സര്‍വീസ് നടത്തി വരികയായിരുന്നു. ബെന്നിയുടെ ഭാര്യ ബിന്‍സി നോട്ടിംഗ്ഹാമില്‍ നേഴ്‌സായി ജോലി ചെയ്യുന്നു. യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായ മകനും സ്‌കൂള്‍ വിദ്യാര്തഥിയായ മകളുമാണ് ബെന്നി സിറിയക് ദമ്പതികള്‍ക്കുള്ളത്. ബെന്നിയായിരുന്നു അപകടത്തില്‍പ്പെട്ട മിനി ബസ് ഓടിച്ചിരുന്നത്.

എം 1 വാഹനാപകടം; മരണമടഞ്ഞത് മലയാളിയായ മിനി ബസ് െ്രെഡവര്‍ ഉള്‍പ്പെടെ എട്ടുപേര്‍ ; നോട്ടിംഗ്ഹാം സ്വദേശിയായ സിറിയക് ജോസെഫിന്റെ ദാരുണാന്ത്യത്തില്‍ ഞെട്ടലോടെ യുകെ മലയാളികള്‍

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more