1 GBP = 103.97

ബ്രിട്ടൺ തീവ്രവാദ ആക്രമണ ഭീഷണി നേരിടുന്നത് ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലെന്ന് എം ഐ 5 മേധാവി

ബ്രിട്ടൺ തീവ്രവാദ ആക്രമണ ഭീഷണി നേരിടുന്നത് ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലെന്ന് എം ഐ 5  മേധാവി

ലണ്ടൻ: രാജ്യം തീവ്രവാദാക്രമണ ഭീഷണി ഇന്ന് വരെ കണ്ടിട്ടില്ലാത്ത തരത്തിലെന്ന് ബ്രിട്ടന്റെ ആന്റി ടെററിസ്റ്റ് വിഭാഗമായ എം ഐ 5 ന്റെ മേധാവി ആൻഡ്രൂ പാർക്കർ വെളിപ്പെടുത്തുന്നു. തന്റെ 34 വർഷത്തെ സേവനത്തിനിടയിൽ ഇത്രയും വലിയ ഭീഷണി കണ്ടിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. കഴിഞ്ഞ ഏഴു മാസത്തിനിടക്ക് ജിഹാദികൾ നടപ്പാക്കാനിരുന്ന ഏഴോളം ആക്രമണങ്ങൾ തടയാൻ സുരക്ഷാ വിഭാഗത്തിന് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ നാല് വർഷത്തിനിടക്ക് തീവ്രവാദികൾ പദ്ധതിയിട്ട് തായ്യാറാക്കിയ 20 പ്രധാന ആക്രമണങ്ങൾക്ക് തടയിടാനും സുരക്ഷാ വിഭാഗത്തിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

സുരക്ഷാ വിഭാഗം നിലവിൽ അഞ്ഞൂറോളം ലൈവ് ഓപ്പറേഷനുകളാണ് മൂവായിരത്തോളം ആളുകളെ ലക്ഷ്യം വച്ച് നടത്തുന്നത്. ഇരുപതിനായിരത്തോളം ആളുകൾ സുരക്ഷാ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്. മാഞ്ചസ്റ്റർ, ലണ്ടൻ ആക്രമണ പദ്ധതികൾ കണ്ടു പിടിക്കാൻ കഴിയാതെ പോകുന്നതും സുരക്ഷാ വിഭാഗത്തിന്റ കണ്ണിൽപ്പെടാതെ നിരവധി പേർ ഇനിയുമുണ്ടെന്ന സൂചനയാണ് നൽകുന്നത്.

ഇന്റർനെറ്റ് വഴി ഏറ്റവും നൂതന മാർഗ്ഗങ്ങളുപയോഗിച്ചാണ് തീവ്രവാദികൾ ആശയവിനിമയം നടത്തുന്നത്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ പദ്ധതികൾ തയ്യാറാക്കനും അവർക്ക് കഴിയുന്നു. ബ്രിട്ടനിൽ നിന്നുള്ള നൂറുകണക്കിന് ജിഹാദികൾ സിറിയയിലും ഇറാക്കിലും ഐസിസിൽ ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. അവിടങ്ങളിൽ ഐസിസിന്റെ നിലനിൽപ്പ് അവതാളത്തിലായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പലരും തിരിച്ച് ബ്രിട്ടനിലേക്ക് പാലായനം ചെയ്യുന്നുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more