1 GBP = 103.12

ലൂക്ക വിഷു – ഈസ്റ്റർ ആഘോഷവും സുവനീർ പ്രകാശനവും നടന്നു….

ലൂക്ക വിഷു – ഈസ്റ്റർ ആഘോഷവും സുവനീർ പ്രകാശനവും നടന്നു….

ബിജേഷ് ചാത്തോത്ത്
ല്യൂട്ടൻ: ലൂട്ടൻ കേരളൈറ്റ്സ് അസോസിയേഷന്റെ (ലൂക്ക) പത്താമത് വിഷു ഈസ്റ്റർ ആഘോഷവും സുവനീർ പ്രകാശനവും ലുട്ടനിലെ ലിയൂസിഫാംലേർണിംഗ് സെന്ററിൽ വച്ച്ഏപ്രിൽ 14നു വൈകുന്നേരം 5 മണി മുതൽ 10 മണി വരെ വിവിധ കലാപരിപാടികളോടെ അതിഗംഭീരമായി ആഘോഷിച്ചു.

അതിമനോഹരമായ വിഷുക്കണിയോടെ ആരംഭിച്ച പരിപാടി ലൂക്കയുടെ കലാകാരികളും 4ALL2Envy എന്റർടൈമെന്റ് കലാകാരികളും നൃത്തചുവടുമായി മാറ്റുരച്ചു. ലുക്കാ ഗായകസംഘം ഒരുക്കിയ സംഗീതവിരുന്ന് ആഘോഷങ്ങൾക്കു കൊഴുപ്പുകൂട്ടി. ല്യൂട്ടൻ കേരളൈറ്റ്സ് അംഗങ്ങൾ ഒരുക്കിയ വിഭവസമൃദ്ധമായ സദ്യആഘോഷത്തിനു പ്രത്യേകരുചി പകർന്നു.

ലൂട്ടൻ കേരളൈറ്റ്സ് അസോസിയേഷന്റെ പത്താമത്തെ വാർഷികം ആഘോഷിക്കുന്ന ഈ വർഷം ഒരുക്കിയ സുവനീർ പ്രസിഡൻറ് ശ്രീ. റാഫേൽ ഡിക്രൂസ്ലൂക്കയുടെ ആദ്യ പ്രസിഡണ്ട് ശ്രീ. എബ്രഹാം പുന്നൂസിന് ന്നൽകി പ്രകാശനം നടത്തി. അതിനു ശേഷം ശ്രീമതി. സിബി പുന്നൂസ് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ല്യൂട്ടൻ കേരളൈറ്റ്സ് അസോസിയേഷന്റെ പത്താമത് പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി ശ്രീ. അനിൽ എബ്രഹാമും വരവു ചെലവ്കണക്കുകൾ ട്രഷറർ ശ്രീ. അലോഷ്യസ് ഗബ്രിയേലും അവതരിപ്പിക്കുകയും ലൂക്ക അംഗങ്ങൾ ഏകകണ്ഠമായി അംഗീകരിക്കുകയും ചെയ്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more