1 GBP = 103.79
breaking news

വയനാടിന്റെ ഹൃദയ തടാകം സാമൂഹ്യ ദ്രോഹികള്‍ തീയിട്ട് നശിപ്പിച്ചു; അന്വേഷണം ഊര്‍ജ്ജിതമാക്കി ഫോറസ്‌ററ് അധികൃതര്‍

വയനാടിന്റെ ഹൃദയ തടാകം സാമൂഹ്യ ദ്രോഹികള്‍ തീയിട്ട് നശിപ്പിച്ചു; അന്വേഷണം ഊര്‍ജ്ജിതമാക്കി ഫോറസ്‌ററ് അധികൃതര്‍

വയനാട്ടിലെ പ്രധാന വിനോദ സഞ്ചാരമായ ചെമ്പ്ര തടാകം പൂര്‍ണമായും ചാരമായി. സഞ്ചാരികളില്‍ ആരോ അറിഞ്ഞുകൊണ്ട് നടത്തിയ കൊടുംക്രൂരതയാണ് ഇതെന്ന് അധികൃതര്‍ അറിയിച്ചു!. മനുഷ്യന്റെ കൊടുംക്രൂരതയ്ക്ക് ഇരയായ ഈ തടാകം ഇന്ന് മരുഭൂമിക്ക തുല്യമാണ്.

ഈ സഞ്ചാര കേന്ദ്രത്തിന്റെ ഇന്നത്തെ ഈ അവസ്ഥ സഞ്ചാരികളെ ഏറെ ദുഖത്തിലാഴ്ത്തുന്നു. മനുഷ്യന്‍ പോലും വെന്തുരുകുന്ന ഈ കലാവസ്ഥയില്‍ ഏതോ മനുഷ്യദ്രോഹി കാണിച്ച കൊടും ക്രൂരതയാണ് ചെമ്പ്ര തടാകത്തിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണമായതെന്നാണ് ഏറെ സങ്കടകരമായ കാര്യം.

വയനാട്ടിലെ ഏറ്റവും ഉയരംകൂടിയ മലമേടാണ് ഈ തടാകം. സഞ്ചാരികളുടെ കണ്ണിനെ ഇമ്പം കൊള്ളിക്കുന്ന കാഴിച്ചകളാണ് ഇവിടെയുള്ളത്. വന്യ മൃഗങ്ങളും കാട്ട് പൂക്കളും ഇവിടത്തെ സ്ഥിരം കാഴ്ച്ചയാണ്. മാനുകളും മയിലുകളും മറ്റുമെല്ലാം അധിവസിച്ചിരുന്ന ഇവിടെ ഇന്ന് ഒരു പുല്‍ച്ചാടിപോലുംലുമില്ലായെന്നതാ!ണ് ദുഖകരം.

ഒരു നിമിഷത്തെ ശ്രദ്ധക്കുറവുകൊണ്ടാണ് ഈ ഹൃദയത്തടാകം ഇന്നു ചാരവും കരിയുമായത്. ഇതിന്റെ പിറകില്‍ പ്രവര്‍ത്തിച്ചവര്‍ ആരായാലും കണ്ടുപിടിക്കുമെന്നും അതിനായുള്ള അന്വേഷണം തുടങ്ങിയതായും ഫോറസ്റ്റ് അധികൃതര്‍ അറിയിച്ചു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more