1 GBP = 103.38

തെരേസാ മെയ്‌ക്കെതിരെ അമ്പും വില്ലുമെടുത്ത് ടോറി നേതാക്കള്‍; പ്രതീക്ഷയില്ലാത്ത നേതാവെന്ന് മുന്‍ ടോറി ഡെപ്യൂട്ടി ട്രഷറര്‍

തെരേസാ മെയ്‌ക്കെതിരെ അമ്പും വില്ലുമെടുത്ത് ടോറി നേതാക്കള്‍; പ്രതീക്ഷയില്ലാത്ത നേതാവെന്ന് മുന്‍ ടോറി ഡെപ്യൂട്ടി ട്രഷറര്‍

ബ്രെക്‌സിറ്റ് നടപടികളില്‍ വ്യക്തത വരുത്താന്‍ തെരേസാ മെയ്ക്ക് ഇനിയും സാധിച്ചിട്ടില്ല, അതുകൊണ്ട് തന്നെ പ്രധാനമന്ത്രിക്കെതിരെ അമ്പും വില്ലുമായി സ്വന്തം പാര്‍ട്ടി നേതാക്കള്‍ തന്നെ പരസ്യമായി രംഗത്തെത്തുന്നു. കണ്‍സര്‍വേറ്റിവ് പാര്‍ട്ടി മുന്‍ ഡെപ്യൂട്ടി ട്രഷറര്‍ ലോര്‍ഡ് ഹാരിസ് മെയെ വിശേഷിപ്പിച്ചത് പ്രതീക്ഷയില്ലാത്ത നേതാവെന്നാണ്. മാര്‍ഗരറ്റ് താച്ചര്‍ എന്ന് വിശേഷിപ്പിക്കാന്‍ പോലും കഴിയില്ല എന്നും അദ്ദേഹം പറയുന്നു. ദുര്‍ബലമായ സര്‍ക്കാരിന്റെ പ്രതീക്ഷിയില്ലാത്ത നേതാവ് എന്ന് അദ്ദേഹം പറയുന്നത് പല നേതാക്കളും രഹസ്യമായി പറഞ്ഞു തുടങ്ങിയിട്ടുണ്ട്.

ജെറമി കോര്‍ബിനെ പിന്തുണക്കുന്നില്ലെങ്കിലും ദുര്‍ബലമായ കണ്‍സര്‍വേറ്റിവ് സര്‍ക്കാരിനെക്കാളും ലേബര്‍ പാര്‍ട്ടിയായിരുന്നു ഭേദമെന്നും കൂട്ടിച്ചെര്‍ക്കുന്നു. പ്രധാനമന്ത്രിയെ നിശിതമായി വിമര്‍ശിച്ച ലോര്‍ഡ് ഹാരിസ് ടോണി ബ്ലൈയറിനെപ്പോലുള്ള നേതാവുണ്ടായിരുന്നെങ്കില്‍ രാജ്യം ശക്തമായി മുന്നോട്ട് പോകുമായിരുന്നെന്നും അഭിപ്രായപ്പെടുന്നു.

ഇതിനിടെ യു കെ ഐ പി നേതാവ് നിഗല്‍ ഫരാഗും മേയേ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയിലെ തന്റെ മേധാവിത്വം ഉറപ്പാക്കിയില്ലെങ്കില്‍ സ്വന്തം എം പി മാര്‍ തന്നെ അവരെ പുറത്താക്കുമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more