1 GBP = 104.06

പതിമൂന്നടി നീളമുള്ള ഭീമൻ ബൈക്കുമായി ബംഗളുരുവിലെ ഇന്റീരിയർ ഡിസൈനർ

പതിമൂന്നടി നീളമുള്ള ഭീമൻ ബൈക്കുമായി ബംഗളുരുവിലെ ഇന്റീരിയർ ഡിസൈനർ

ബംഗളൂരു: വെറും ബൈക്കല്ല, 13 അടി നീളമുള്ള ഭീമൻ ബൈക്ക് നിർമിച്ച് യുവാക്കളെ ത്രില്ലടിപ്പിച്ചിരിക്കുകയാണ് ബംഗളൂരുവിലെ ഇൻറീരിയർ ഡിസൈനറായ 29കാരൻ. ലോകത്തിലെ തന്നെ ഏറ്റവും വലുപ്പമുള്ള ബൈക്കുകളിലൊന്നാണ് ആ കരവിരുതിൽ യാഥാർത്ഥ്യമായിരിക്കുന്നത്. ഗതാഗതക്കുരുക്കിനാൽ വീർപ്പുമുട്ടുന്ന ബംഗളൂരുവിലെ നിരത്തുകളിൽ ബൈക്കുമായി ഇറങ്ങാൻ‌ കഴിയില്ലെങ്കിലും സാക്കിർ ഹുസൈന് തന്റെ നേട്ടത്തിൽ അഭിമാനിക്കാനേറെ.

‘ചോപ്പർ ബൈക്ക് ‘ എന്ന് സാക്കിർ തന്നെ പേരിട്ട ഈ ഭീമാകാരന് 450 കിലോയാണ് ഭാരം. ഒന്നരമാസം കൊണ്ടാണ് മനസിലുള്ള ചോപ്പർ ബൈക്ക് യാഥാർത്ഥ്യമായി മാറിയത്. ഒറ്റസീറ്റുള്ള ചോപ്പർ ബൈക്ക് നിർമിക്കാൻ വേണ്ടി വന്നത് ഏഴരലക്ഷം രൂപയാണ്. മണിക്കൂറിൽ 120 കിലോമീറ്ററാണ് ഈ 220 സി.സി ബൈക്കിന്റെ പരമാവധി വേഗം. ബംഗളൂരുവിലെ ജെ.പി നഗറിലെ ദുർഗാ പരമേശ്വരി ബി.ഡി.എം മൈതാനത്ത് ശനി, ഞായർ ദിവസങ്ങളിൽ ബൈക്ക് പ്രേമികൾക്കായി പ്രദർശിപ്പിക്കുന്നുണ്ട്.

 

പത്തും പതിനൊന്നും അടി നീളമുള്ള ബൈക്ക് ഇതിന് മുൻപും നിർമിച്ചിട്ടുണ്ടെന്ന് സാക്കിർ ന്യൂസ് 18നോട് പറഞ്ഞു. ബംഗളൂരു നഗരഭാവിയിലെ സ്വന്തം വീടിനടുത്തുള്ള വർക്ക് ഷോപ്പിലാണ് ചോപ്പർ ബൈക്ക് പിറവിയെടുത്തത്. ഫ്രണ്ട് ഫോർക്കിന്റെ നീളം ആറ് മീറ്ററാണ്. മുൻഭാഗത്തും സൈലൻസറുണ്ട്. 5.5 അടിയാണ് ബൈക്കിന്റെ വീതി. മിനി ട്രക്കിന്റെ ടയറാണ് പിൻഭാഗത്ത്. ആറടി നീളമുള്ള ഫോർക്കും സൈലൻസർ ഫാനും ബൈക്കിന് കോപ്ടറിന്റെ പ്രതീതി ജനിപ്പിക്കും- അദ്ദേഹം പറഞ്ഞു.

ഗോസ്റ്റ് റൈഡറും ടെർമിനേറ്ററും ഉൾപ്പെടെയുള്ള ഹോളിവുഡ് സിനിമകളിൽ നിന്നാണ് ഇത്തരമൊരു ആശയം സാക്കിറിന്റെ മനസിലുദിച്ചത്. ബൈക്ക് ആദ്യശ്രമത്തിൽ തന്നെ വിജയിക്കുകയായിരുന്നില്ല. നിരവധി തവണം സാക്കിറിന്റെ ശ്രമം പരാജയപ്പെട്ടു. തളരാതെ വീണ്ടും വീണ്ടും പരിശ്രമിച്ചു. അങ്ങനെ ഒടുവിൽ സ്വപ്നം യാഥാർത്ഥ്യമായി. പിതാവ് ഷാഫുള്ള ഖാനോടും മൂത്ത ജേഷ്ടൻ മിസ്ബാ മുഖാറത്തിനോടുമാണ് സാക്കീറിന് ഈ നേട്ടത്തിൽ നന്ദി പറയാനുള്ളത്.

 

വിന്റേജ് ബൈക്കുകളുടെ വലിയൊരു ശേഖരം തന്നെ സക്കറിന് സ്വന്തമായുണ്ട്. എന്നാൽ ചോപ്പർ ബൈക്ക് യാഥാർത്ഥ്യമാക്കാനുള്ള പണം കണ്ടെത്താൻ ചിലത് വിൽക്കേണ്ടിവന്നു. സാക്കിറിന്റെ ശേഖരത്തിലുള്ള വിന്റേജ് ബൈക്കുകൾ കന്നട, ഹിന്ദി സിനിമകളിൽ പലകുറി ചീറി പാഞ്ഞിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more