1 GBP = 103.62
breaking news

സ്‌ഫോടനത്തിന്റെ നടുക്കത്തില്‍ ലണ്ടന്‍; സ്‌ഫോടനം നടന്നത് ലണ്ടന്‍ പാഴ്‌സന്‍സ് ഗ്രീന്‍ ട്യൂബ് സ്‌റ്റേഷനില്‍

സ്‌ഫോടനത്തിന്റെ നടുക്കത്തില്‍  ലണ്ടന്‍; സ്‌ഫോടനം നടന്നത് ലണ്ടന്‍ പാഴ്‌സന്‍സ് ഗ്രീന്‍ ട്യൂബ് സ്‌റ്റേഷനില്‍

ലണ്ടന്‍: വെസ്റ്റ് ലണ്ടനിലെ പാഴ്‌സന്‍സ് ഗ്രീന്‍ അണ്ടര്‍ഗ്രൗണ്ട് ട്യൂബ് സ്‌റ്റേഷനിലാണ് സ്‌ഫോടനമുണ്ടായത്. നിരവധിപേര്‍ക്ക് പരിക്ക് പറ്റിയതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ഡിസ്ട്രിക്ട് ലൈനിലെ പുറകിലത്തെ ബോഗിയിലാണ് സ്‌ഫോടനം നടന്നത്. രാവിലെ തിരക്കുള്ള സമയമാണ് സ്‌ഫോടനം നടന്നിരിക്കുന്നത്. സ്‌പോടനത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല. ഒരു തീവ്രവാദ ആക്രമണം എന്ന നിലയില്‍ തന്നെയാണ് പോലീസ് വിഷയം കൈകാര്യം ചെയ്യുന്നത്.

പ്രധാനമന്ത്രി സുരക്ഷാ വിഭാഗങ്ങളുമായി ചര്‍ച്ച നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തുണ്ട്. സായുധ സുരക്ഷാ വിഭാഗവും ആംബുലന്‍സ് സര്‍വീസും ഫയര്‍ ബ്രിഗേഡുമെല്ലാം സംഭവ സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. സ്‌പോടനത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല



Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more