1 GBP = 103.73
breaking news

ലണ്ടന്‍ ട്യൂബ് സ്‌റ്റേഷനിലുണ്ടായ സ്‌ഫോടനത്തില്‍ 22 പേര്‍ക്ക് പരിക്ക്; തീവ്രവാദി ആക്രമണമെന്ന് പോലീസ്

ലണ്ടന്‍ ട്യൂബ് സ്‌റ്റേഷനിലുണ്ടായ സ്‌ഫോടനത്തില്‍ 22 പേര്‍ക്ക് പരിക്ക്; തീവ്രവാദി ആക്രമണമെന്ന് പോലീസ്

വെസ്റ്റ് ലണ്ടനിലെ പാര്‍സന്‍സ് ഗ്രീന്‍ ട്യൂബ് സ്‌റ്റേഷനിലുണ്ടായ സ്‌ഫോടനത്തില്‍ 22 പേര്‍ക്ക് പരിക്കേറ്റു. തുരങ്കപാതയിലെ മെട്രോ സ്‌റ്റേഷനിലാണ് സ്‌ഫോടനമുണ്ടായത്. തീവ്രവാദി ആക്രമണമായിട്ടാണ് കാണുന്നതെന്ന് ലണ്ടന്‍ പൊലീസ് അറിയിച്ചു. സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയ മറ്റൊരു സ്‌ഫോടകവസ്തു നിര്‍വീര്യമാക്കി കൊണ്ടാണ് പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്.

വെള്ളിയാഴ്ച രാവിലെ പ്രദേശിക സമയം 8.20 ഓടെയാണ് സ്‌റ്റേഷനില്‍ സ്‌ഫോടനമുണ്ടായത്. ഒരു സൂപ്പര്‍മാര്‍ക്കറ്റിന്റെ കവറിനുള്ളിലെ വെളുത്ത ബക്കറ്റില്‍ വച്ചിരുന്ന സ്‌ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചത്. പൊലീസും ബോംബ് സ്‌ക്വാഡും സംഭവസ്ഥലത്തെത്തി. ബ്രിട്ടിഷ് ട്രാന്‍സ്‌പോര്‍ട്ട് പൊലീസും മെട്രോപൊലീറ്റന്‍ പൊലീസും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. സ്‌ഫോടനത്തില്‍ പലരുടെയും മുഖത്താണ് പൊള്ളലേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്‌ഫോടനത്തെ തുടര്‍ന്ന് എല്‍സ് കോര്‍ട്ട് മുതല്‍ വിംബിള്‍ഡണ്‍ വരെയുള്ള ട്യൂബ് ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവച്ചു. ഡിസ്ട്രിക്റ്റ് ലൈനിലാണ് സ്‌ഫോടനം നടന്നത്.

സ്‌ഫോടനത്തില്‍ പ്രധാനമന്ത്രി തെരേസ മേ അപലപിച്ചു. തെറ്റായ വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്നും കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

സ്‌ഫോടനത്തിന്റെ നടുക്കത്തില്‍ ലണ്ടന്‍; സ്‌ഫോടനം നടന്നത് ലണ്ടന്‍ പാഴ്‌സന്‍സ് ഗ്രീന്‍ ട്യൂബ് സ്‌റ്റേഷനില്‍

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more