1 GBP = 104.05

ലണ്ടന്‍ ട്യൂബ് ബോംബാക്രമണം; കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കി പ്രധാനമന്ത്രി; തുടര്‍ ആക്രമണങ്ങള്‍ക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍ ട്യൂബ് ബോംബാക്രമണം; കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കി പ്രധാനമന്ത്രി; തുടര്‍ ആക്രമണങ്ങള്‍ക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: ഇന്നലെ ലണ്ടനിലെ പാര്‍സന്‍സ് ഗ്രീന്‍ ട്യൂബ് സ്‌റ്റേഷനില്‍ ഉണ്ടായ സ്‌ഫോടനത്തെത്തുടര്‍ന്ന് രാജ്യത്ത് കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കി പ്രധാനമന്ത്രി തെരേസാമേയ്. വീണ്ടും ആക്രമണങ്ങള്‍ ഉണ്ടായേക്കുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. ഇന്നലെ വൈകുന്നേരത്തോടെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഐസിസ് ഏറ്റെടുത്തു. ഐസിസിന്റെ വാര്‍ത്താ ഏജന്‍സിയായ അമഖ് ന്യൂസ് വഴിയാണ് ഐസിസ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്.

സ്‌പോടനത്തില്‍ ഒരു ആണ്‍കുട്ടിയടക്കം ഇരുപത്തിയൊന്‍പത് പേര്‍ക്ക് പരിക്കേറ്റതായാണ് കണക്കാക്കപ്പെടുന്നത്. ഇന്നലെ രാവിലെ എട്ടുമണിയോടെ ഡിസ്ട്രിക്റ്റ് ലൈനിലെ പുറകിലത്തെ ബോഗിയിലാണ് സ്‌ഫോടനം നടന്നത്. സ്‌കൂള്‍ കുട്ടികളടക്കം നിരവധി പേര്‍ സഞ്ചരിക്കുന്ന സമയത്തായിരുന്നു സ്‌ഫോടനം നടന്നത്. കഴിഞ്ഞ ആറു മാസത്തിനിടെ യുകെയിലെ നടക്കുന്ന അഞ്ചാമത്തെ തീവ്രവാദി ആക്രമണമാണ് ഇതെന്ന് പോലീസ് പറഞ്ഞു. സി സി ടി വി ദൃശ്യങ്ങള്‍ സമാഹരിച്ച് തീവ്രവാദിയെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് പോലീസെന്ന് അധികൃതര്‍ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more