1 GBP = 103.87

ലണ്ടന്‍ ട്യൂബ് തീവ്രവാദ ആക്രമണം; അറസ്റ്റിലായവരുടെ എണ്ണം ഏഴായി

ലണ്ടന്‍ ട്യൂബ് തീവ്രവാദ ആക്രമണം; അറസ്റ്റിലായവരുടെ എണ്ണം ഏഴായി

ലണ്ടന്‍: ലണ്ടനിലെ പാര്‍സന്‍സ് ഗ്രീന്‍ ട്യൂബ് സ്‌റേഷനിലുണ്ടായ ബോംബാക്രമണത്തുടര്‍ന്ന് അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ഇന്നലെ തിങ്കളാഴ്ച്ച രാവിലെയോടെ കാര്‍ഡിഫില്‍ നിന്നുമാണ് ഇരുപതുകാരനായ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയ്യാള്‍ താമസിച്ചിരുന്ന വീട്ടില്‍ പോലീസ് പരിശോധന പുരോഗമിക്കുകയാണ്. അറസ്റ്റ് ചെയ്ത ഇയാളെ സൗത്ത് ലണ്ടന്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു.

ഏഴുപേരെ അറസ്റ്റ് ചെയ്തതില്‍ മൂന്ന് പേരെ വെറുതെ വിട്ടു. മൂന്നുപേര്‍ കസ്റ്റഡിയിലും പതിനെട്ടുകാരനായ അഹമ്മദ് ഹസ്സനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇയ്യാള്‍ക്ക് കൊലപാതക ശ്രമത്തിനും ബോംബ് വയ്ക്കാന്‍ സഹായിച്ചതിനും കേസെടുത്തിരുന്നു. ന്യൂ പോര്‍ട്ടില്‍ നിന്നും അറസ്റ്റ് ചെയ്ത നാല്പത്തിയെട്ടുകാരനെയും ഇരുപത്തിയൊന്ന് കാരനായ യഹ്യ ഫാറൂക്കിനെയും കഴിഞ്ഞ വ്യാഴാഴ്ച്ച റിലീസ് ചെയ്തിരുന്നു.

കാര്‍ഡിഫിലെയും സറേയിലെയും രണ്ടു വീടുകള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നതെന്ന് പോലീസ് പറഞ്ഞു. സെപ്റ്റംബര്‍ പതിനഞ്ചിന് നടന്ന ആക്രമണത്തില്‍ മുപ്പതോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐസിസ് ഏറ്റെടുത്തിരുന്നെങ്കിലും സ്‌കോട്‌ലന്‍ഡ് യാര്‍ഡ് സ്ഥിരീകരിച്ചിട്ടില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more