1 GBP = 103.12

ലണ്ടന്‍ ട്യൂബ് ആക്രമണം; ഇരുപത്തിയൊന്നുകാരനായ മറ്റൊരു യുവാവ് കൂടി അറസ്റ്റില്‍

ലണ്ടന്‍ ട്യൂബ് ആക്രമണം; ഇരുപത്തിയൊന്നുകാരനായ മറ്റൊരു യുവാവ് കൂടി അറസ്റ്റില്‍

ലണ്ടന്‍ പാര്‍സണ്‍സ് ഗ്രീന്‍ ട്യൂബ് ആക്രമണവുമായി ബന്ധപ്പെട്ട് രണ്ടാമതൊരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഹോന്‍സ്ലോയില്‍ നിന്നുമാണ് ഇരുപത്തയൊന്നു വയസ്സുള്ള യുവാവിനെ തീവ്രവാദ ആക്രമണവുമായി ബന്ധപ്പെട്ട് ശനിയാഴ്ച്ച രാത്രി 11.50 ഓടെ അറസ്റ്റ് ചെയ്തത്. നേരത്തെ മറ്റൊരു യുവാവിനെ ഡോവറില്‍ നിന്നും പിടികൂടിയിരുന്നു.

അതിനിടെ പോലീസ് പരിശോധന നടത്തിയ സണ്‍ബറി ഓണ്‍ തേംസിലെ വീടിനടുത്ത് ഒരു യുവാവ് ലീഡില്‍ സൂപ്പര്‍ മാര്‍ക്കറ്റിന്റെ ബാഗും തൂക്കി നീങ്ങുന്ന സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ദൃശ്യങ്ങളെ സംബന്ധിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തി വരികയാണെന്ന് സ്‌കോട്‌ലന്‍ഡ് യാര്‍ഡിന്റെ വക്താവ് അറിയിച്ചു. ആക്രമണത്തിന് ഒന്നര മണിക്കൂറിന് മുന്‍പുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐസിസ് ഏറ്റെടുത്തെങ്കിലും തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ഹോം സെക്രട്ടറി ആംബര്‍ റഡ് പറഞ്ഞു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സജ്ജമാകുന്നതിന് സര്‍ക്കാര്‍ 24 മില്യണ്‍ പൗണ്ട് അനുവദിച്ചതായും അവര്‍ വ്യക്തമാക്കി.

വെള്ളിയാഴ്ചയുണ്ടായ പൊട്ടിത്തെറിയില്‍ 30ഓളം പേര്‍ക്കാണ് പരുക്കേറ്റത്. നേരത്തെ പിടിയിലായ പതിനെട്ട്കാരന്‍ താമസിച്ചിരുന്ന വീട്ടില്‍ അന്വേഷണോദ്യോഗസ്ഥര്‍ നടത്തുന്ന തിരച്ചില്‍ തുടരുകയാണ്. ഹീത്രു എയര്‌പോര്ട്ടിനടുത്ത് സ്റ്റാന്‍വെല്ലിലെ മറ്റൊരു വീട്ടിലും ഫോറന്‍സിക് വിദഗ്ദര്‍ പരിശോധന നടത്തുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more