1 GBP = 103.87

ലണ്ടൻ ട്യൂബ് സ്റ്റേഷനിൽ ട്രാക്കിൽ വീണ യുവതിയെ പരിക്കുകളോടെ ആശുപത്രിയിലെത്തിച്ചു; വനിതായാത്രക്കാരി രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

ലണ്ടൻ ട്യൂബ് സ്റ്റേഷനിൽ ട്രാക്കിൽ വീണ യുവതിയെ പരിക്കുകളോടെ ആശുപത്രിയിലെത്തിച്ചു; വനിതായാത്രക്കാരി രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

ലണ്ടനിലെ നോട്ടിംഗ് ഹിൽ ട്യൂബ് സ്റ്റേഷനിൽ തിരക്കേറിയ സമയത്താണ് ക്യാരേജിൽ നിന്ന് ട്രാക്കിലേക്ക് വീണ് യാത്രക്കാരിക്ക് പരിക്കേറ്റത്. കാര്യേജിന്റെ വാതിലില്‍ വസ്ത്രം കുടുങ്ങിയാണ് ട്രാക്കില്‍ വീണതെന്നാണ് വിവരം. ലണ്ടൻ ട്യൂബ് സ്റ്റേഷനുകളിൽ ആളുകൾ അലക്ഷ്യമായി ട്രാക്കിനടുത്തേക്ക് നീങ്ങുന്ന ഒത്തിരി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

ട്രാക്കില്‍ വീണെങ്കിലും സ്ത്രീയുടെ കരച്ചിലും ബഹളവുമാണ് മറ്റ് യാത്രക്കാര്‍ കേട്ടത്. എല്ലാം കഴിഞ്ഞെന്ന് ആശങ്കപ്പെട്ടെങ്കിലും ആയുസ്സ് കുറച്ചുകൂടി ബാക്കിയുണ്ടായിരുന്നതിനാല്‍ ജീവനോടെ രക്ഷപ്പെട്ടു. യാത്രക്കാരിയെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് എത്തിക്കാന്‍ എമര്‍ജന്‍സി സര്‍വ്വീസുകള്‍ ഇറങ്ങിയതോടെ സ്‌റ്റേഷന്‍ താല്‍ക്കാലികമായി അടച്ചു. വൈകുന്നേരം 5 മണിയോടെയാണ് സംഭവങ്ങള്‍. ക്യാരേജിന് കീഴില്‍ സ്ത്രീ കുടുങ്ങിയതോടെ യാത്രക്കാര്‍ കരച്ചിലായി. എന്നാല്‍ ഇവര്‍ക്ക് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞതോടെയാണ് എല്ലാവര്‍ക്കും ആശ്വാസമായത്.

യാത്രക്കാരി മരണത്തിന് കീഴടങ്ങിയിരിക്കുമെന്ന് ഭയന്ന് ഇരിക്കവെയാണ് പരുക്കുകളോടെ ട്രാക്കില്‍ നിന്നും സ്ത്രീയെ പൊക്കിയെടുത്തത്. ആംബുലന്‍സ് സര്‍വ്വീസിന്റെയും, എയര്‍ ആംബുലന്‍സിന്റെയും, ഫയര്‍ ബ്രിഗേഡിന്റെയും സഹായത്തോടെയാണ് ഇവരെ ആശുപത്രിയിലേക്ക് നീക്കിയതെന്ന് ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പോലീസ് വ്യക്തമാക്കി. അപകടത്തില്‍ പെട്ട വ്യക്തിയുടെ പ്രായം തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. പല യാത്രക്കാരും യുവതി ട്രാക്കിലേക്ക് വീണതോടെ ഭയചകിതരായി. ഇവര്‍ക്ക് പിന്തുണ നല്‍കാന്‍ ലണ്ടന്‍ ട്രാന്‍സ്‌പോര്‍ട്ട് സഹായവുമായി മുന്നോട്ട് വന്നിട്ടുണ്ട്.
പാഞ്ഞുവരുന്ന ക്യാരേജിന്റെ വേഗതയും കാറ്റും പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുന്നവര്‍ക്ക് എളുപ്പത്തില്‍ കണക്കുകൂട്ടാന്‍ സാധിക്കില്ല. അതുകൊണ്ട് സുരക്ഷിതമായ അകലം സൂക്ഷിക്കുകയാണ് മാര്‍ഗ്ഗം.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more