1 GBP = 103.91

ബാങ്ക് ഹോളിഡേയിൽ രക്തച്ചൊരിച്ചിൽ: ലണ്ടനിൽ മണിക്കൂറുകൾക്കിടയിൽ മൂന്നിടത്ത് മൂന്ന് കൗമാരക്കാർക്ക് കത്തിക്കുത്തിൽ പരിക്ക്

ബാങ്ക് ഹോളിഡേയിൽ രക്തച്ചൊരിച്ചിൽ: ലണ്ടനിൽ മണിക്കൂറുകൾക്കിടയിൽ മൂന്നിടത്ത് മൂന്ന് കൗമാരക്കാർക്ക് കത്തിക്കുത്തിൽ പരിക്ക്

ലണ്ടൻ: തലസ്ഥാന നഗരി വീണ്ടും അക്രമികളുടെ പിടിയിൽ തന്നെ. ബാങ്ക് ഹോളിഡേ ആയ ഇന്നലെ മൂന്ന് കൗമാരക്കാർക്കാണ് കുത്തേറ്റത്. ഇന്നലെ ഉച്ചക്ക് 1.40ഓടെ ഹിൻഗം ഹില്ലിൽ റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്നെത്തിയ പോലീസും പാരാമെഡിക്കൽ ടീമും കണ്ടത് ചോരയിൽ കുളിച്ച് കിടക്കുന്ന പതിനാല് കാരനെയാണ്. കത്തിക്കുത്തിലാണ് ഇയ്യാൾക്ക് പരിക്കേറ്റത്. ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലുള്ള ഇയ്യാൾ അപകടനില തരണം ചെയ്തുവെന്ന് പോലീസ് പറയുന്നു. അതേസമയം ഒരു മണിക്കൂറിനുള്ളിൽ നോർത്ത് വെസ്റ്റ് ലണ്ടനിലെ ഹീലിംഗ്ടണിൽ മറ്റൊരു കൗമാരക്കാരൻ കത്തിക്കുത്തിന് ഇരയായി. സോഷ്യൽ മീഡിയയിലാണ് ഇതിനെക്കുറിച്ചുള്ള വിവരം ആദ്യം പ്രചരിച്ചത്. പോലീസ് സ്ഥലത്തെത്തി എയർ ആംബുലൻസ് വഴി ഇയ്യാളെ ഹീലിംഗ്ടൺ ആശുപത്രിയിലാക്കി.

മണിക്കൂറുകൾക്കുള്ളിൽ തന്നെ നോർത്ത് ഈസ്റ്റ് ലണ്ടനിലെ ചിങ്‌ഫോർഡിലെ മൗണ്ട് റോഡിൽ മറ്റൊരു പതിനഞ്ച് കാരനെ നെഞ്ചിൽ കുത്തേറ്റ് പോലീസ് കണ്ടെത്തി. തൊട്ടടുത്ത് തന്നെ അയിൻസ്‌ലെയ്‌വൂഡ് റോഡിൽ മറ്റൊരു പതിനഞ്ച് കാരനെയും കുത്തേറ്റ നിലയിൽ പോലീസ് ആശുപത്രിയിലെത്തിച്ചു. ഇവരുടെ നില ഗുരുതരമല്ലെന്ന് മെട്രോപൊളിറ്റൻ പോലീസ് ട്വിറ്ററിലൂടെ പ്രതികരിച്ചു. സംഭവങ്ങളിൽ അറസ്റ്റുകൾ രേഖപ്പെടുത്തിയിട്ടില്ലെന്നും കാര്യക്ഷമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

അതേസമയം പോലീസ് ഫണ്ടിങ്ങിൽ നടത്തിയ വെട്ടിച്ചുരുക്കലുകളാണ് ലണ്ടൻ നഗരത്തിൽ അക്രമങ്ങൾ വര്ധിക്കുന്നതെന്ന് പോലീസ് കമ്മീഷണർ ക്രസിഡ ഡിക്ക് പറഞ്ഞു. സർക്കാരിന്റെ ഭാഗത്ത് നിന്ന് കൂടുതൽ ശ്രദ്ധ ഇക്കാര്യത്തിൽ ഉണ്ടാകണമെന്നും അവർ പറഞ്ഞു. 2019 അവസാനമാകുമ്പോഴുക്കും കുറഞ്ഞത് അഞ്ഞൂറ് പോലീസ് ഓഫീസർമാരെ അധികമായി നിയമിക്കണമെന്ന് അവർ കൂട്ടിച്ചേർത്തു.

ഈ വർഷം തുടക്കം മുതൽ ഇന്ന് വരെ 37പേർക്കാണ് കത്തിക്കുത്തിൽ പരിക്കേറ്റ് ആശുപത്രിയിലായത്. എന്നാൽ കൊല്ലപ്പെട്ടവരുടെ എണ്ണം 62 ആയി. കഴിഞ്ഞ ആറു വർഷത്തിനിടയിലെ ഏറ്റവും കൂടുതൽ ആക്രമണങ്ങളാണ് 2018 തുടങ്ങിയപ്പോൾ മുതൽ ലണ്ടനിൽ അരങ്ങേറുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more