1 GBP = 103.12

ലണ്ടൻ നഗരത്തിലെ കൊലപാതക പരമ്പര തുടർക്കഥയാകുന്നു; കുത്തേറ്റ് ഇരുപതുകാരൻ കൊല്ലപ്പെട്ടു; ഈ വർഷം ഇതുവരെ കൊല്ലപ്പെട്ടത് 50 പേർ

ലണ്ടൻ നഗരത്തിലെ കൊലപാതക പരമ്പര തുടർക്കഥയാകുന്നു; കുത്തേറ്റ് ഇരുപതുകാരൻ കൊല്ലപ്പെട്ടു; ഈ വർഷം ഇതുവരെ  കൊല്ലപ്പെട്ടത് 50 പേർ

ലണ്ടൻ: ലണ്ടനിൽ കത്തിക്കുത്തും കൊലപാതകവും നിത്യസംഭവമാകുന്നു. ഇന്നലെ തലസ്ഥാന നഗരിയായ ലണ്ടനിൽ കൊല്ലപ്പെട്ടത് രണ്ടു പേർ. ലണ്ടനിലെ ഹാക്ക്നിയിലെ ലിങ്ക് സ്ട്രീറ്റിലാണ് ഇരുപത് കാരനായ യുവാവ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് യുവാവിനെ കുത്തേറ്റ നിലയിൽ പോലീസ് കണ്ടെത്തിയത്. പാരാ മെഡിക്കൽ ടീമെത്തി പ്രാഥമിക ശുശ്രൂഷകൾ നൽകിയെങ്കിലും സംഭവ സ്ഥലത്ത് വച്ച് തന്നെ യുവാവ് കൊല്ലപ്പെടുകയായിരുന്നു. എയർ ആംബുലൻസ് ഉൾപ്പെടെ സംഭവ സ്ഥലത്ത് എത്തിച്ചേർന്നെങ്കിലും യുവാവ് മരണത്തിന് കീഴടങ്ങുകയായിരുന്നെന്ന് മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞു.

ഹാക്‌നി സംഭവത്തിന് മണിക്കൂറുകൾക്ക് മുൻപ് അതേ ബോറോയിൽ തന്നെ 50കാരനായ മറ്റൊരാളും സംഘട്ടനത്തിൽ കൊല്ലപ്പെട്ടു. അപ്പർ ക്ലാപ്റ്റൻ റോഡിലാണ് ഇയ്യാൾ കൊല്ലപ്പെട്ടത്. ബുക്ക് മേക്കേഴ്‌സിന് മുന്നിൽ വാക്ക് തർക്കത്തെ തുടർന്നുണ്ടായ സംഘട്ടനമാണ് കൊലപാതകത്തിൽ കലാശിച്ചത്. രണ്ടു സംഭവത്തിലും ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു. പ്രതികളെപ്പിടിക്കാൻ പോലീസ് അന്വേഷണം ഉർജ്ജിതമാക്കിയിട്ടുണ്ട്.

ഈ രണ്ടു കൊലപാതകങ്ങളോടെ ലണ്ടനിൽ ഈ വർഷം മാത്രം നടക്കുന്ന കൊലപാതകങ്ങളുടെ എണ്ണം അൻപതായി. ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച ടോട്ടൻഹാമിൽ 17 കാരിയായ കൗമാരക്കാരി താനേഷാ മെൽബണും ലെയ്റ്റനിൽ 16കാരനായ അമാൻ ഷാക്കൂറും വെടിയേറ്റ് മരിച്ചിരുന്നു. ലെയ്റ്റനിൽ നടന്ന വെടിവയ്പ്പിൽ മറ്റൊരു പതിനഞ്ച്കാരന് കുത്തേറ്റിരുന്നു. ലണ്ടനിൽ വർദ്ധിച്ച് വരുന്ന അക്രമസംഭവങ്ങളെത്തുടർന്ന് പൊലീസിന് ആളുകളെ തടഞ്ഞു നിറുത്തി പരിശോധന നടത്തുന്നതിനുള്ള അധികാരം നൽകിയിരുന്നു. തുടർന്നും സംഭവങ്ങൾ ആവർത്തിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ലണ്ടൻ ഡെപ്യൂട്ടി മേയർ സോഫി ലിന്റാൻ പറഞ്ഞു. മെട്രോപൊളിറ്റൻ പോലീസിന്റെ കൂടെ ചുമതലയുള്ള ഡെപ്യൂട്ടി മേയർ പോലീസ് സംവിധാനം കൂടുതൽ കാര്യക്ഷമമാക്കി അക്രമങ്ങൾ തടയുന്നതിനുള്ള നടപടികളെടുക്കുമെന്ന് മാധ്യമങ്ങളോട് പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more