1 GBP = 103.12

ലണ്ടൻ കൊലപാതകങ്ങൾക്ക് ശമനമില്ല; ഈസ്റ്റ് ലണ്ടനിൽ ഇന്നലെ പതിനെട്ടുകാരൻ കുത്തേറ്റ് കൊല്ലപ്പെട്ടു; ഞായറാഴ്ച നാല്പത് മിനിറ്റിനുള്ളിൽ ലണ്ടനിൽ നടന്നത് രണ്ടു കത്തിക്കുത്ത് കൊലപാതകങ്ങൾ; ഈ വർഷം ഇതുവരെ 60 കൊലപാതകങ്ങൾ

ലണ്ടൻ കൊലപാതകങ്ങൾക്ക് ശമനമില്ല; ഈസ്റ്റ് ലണ്ടനിൽ ഇന്നലെ പതിനെട്ടുകാരൻ കുത്തേറ്റ് കൊല്ലപ്പെട്ടു; ഞായറാഴ്ച നാല്പത് മിനിറ്റിനുള്ളിൽ ലണ്ടനിൽ നടന്നത് രണ്ടു കത്തിക്കുത്ത് കൊലപാതകങ്ങൾ; ഈ വർഷം ഇതുവരെ 60 കൊലപാതകങ്ങൾ

ലണ്ടൻ: തലസ്ഥാന നഗരിയായ ലണ്ടനിലെ കത്തിക്കുത്ത് ആക്രമണങ്ങൾക്ക് ശമനമില്ല. ഇന്നലെ ഈസ്റ്റ് ലണ്ടനിൽ ഒരു കൗമാരക്കാരൻ കൂടി കൊല്ലപ്പെട്ടതോടെ ലണ്ടനിൽ ഈ വർഷം ഇതുവരെ നടന്ന കൊലപാതകങ്ങളുടെ എണ്ണം അറുപതായി. ഇന്നലെ രാത്രി 10.50 ഓടെയാണ് ഫോറസ്റ്റ് ഗേറ്റിൽ കത്തിക്കുത്ത് ആക്രമണം നടന്നത്. മെട്രോപൊളിറ്റൻ പോലീസ് സംഭവസ്ഥലത്തെത്തിയപ്പോഴേക്കും ഒരു പതിനെട്ടുകാരൻ കുത്തേറ്റ് കൊല്ലപ്പെട്ട നിലയിലായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. എയർ ആംബുലൻസ് ഉൾപ്പെടെയുള്ള സംഘം സംഭവ സ്ഥലത്തെത്തിയെങ്കിലും പതിനെട്ടുകാരൻ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.

അതേസമയം ഞായറാഴ്ച കത്തിക്കുത്ത് ആക്രമണങ്ങളിൽ ലണ്ടനിൽ നാല്പത് മിനിറ്റിനുള്ളിൽ കൊല്ലപ്പെട്ടത് രണ്ടു പേരാണ്. വൈകുന്നേരം ആറുമണിയോടെ നോർത്ത് ലണ്ടനിലെ കോളിൻഡെയ്‌ലാണ് 26കാരനായ യുവാവ് കുത്തേറ്റ് കൊല്ലപ്പെട്ടത്. റൊമാനിയൻ വംശജനായ റോൾ നിക്കോളെയാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. അഞ്ച് വർഷങ്ങൾക്ക് മുൻപ് ബ്രിട്ടനിലെത്തിയ ഇയ്യാൾക്ക് ആറു മാസം മാത്രം പ്രായമുള്ള ഒരു കുട്ടിയുമുണ്ട്. ഇരുപത് വയസ്സുകാരിയായ യുവതിയെ സംഭവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു.

ഈ സംഭവം നടന്ന് അര മണിക്കൂറിനുള്ളിൽ മറ്റൊരു മുപ്പതുകാരിയായ യുവതി സൗത്ത് ലണ്ടനിലെ ബ്രിക്സ്റ്റണിൽ കൊല്ലപ്പെട്ടു. കൊലപാതകിയുടെ കുടുംബ വീടിനുള്ളിലാണ് ഈ കൊലപാതകം നടന്നതെന്ന് പോലീസ് പറയുന്നു. ഇരുപതുകാരനായ യുവാവിനെയാണ് പോലീസ് ഇവിടെ നിന്നും അറസ്റ്റ് ചെയ്തത്. രാത്രി ഒമ്പത് മണിക്ക് ശേഷം ഹരിൻഗേയിലെ അലക്‌സാൻഡ്ര പാലസ് വേയിൽ നടന്ന മറ്റൊരു കത്തിക്കുത്ത് ആക്രമണത്തിൽ 19കാരനായ യുവാവിനെ അതീവ ഗുരുതരാവസ്ഥയിൽ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ലണ്ടനിൽ വർദ്ധിച്ച് വരുന്ന ആക്രമണ പരമ്പരകൾക്കും കൊലപാതകങ്ങൾക്കും പൊലീസിന് തന്നെ ഏറെ വിമർശനം ക്ഷണിച്ച് വരുത്തിയിരുന്നു. ഈ വർഷം ഇതുവരെ അറുപത് കൊലപാതകങ്ങളാണ് ലണ്ടനിൽ അരങ്ങേറിയത്. ആളുകളെ തടഞ്ഞു നിറുത്തി പരിശോധിക്കുന്നതിനുള്ള അധികാരങ്ങൾ നൽകിയിട്ടും അക്രമങ്ങൾ വർദ്ധിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ജനപ്രതിനിധികളും പറയുന്നു. മെട്രോപൊളിറ്റൻ പോലീസിന്റെ ട്രൈഡന്റ് ഗാംഗ് കമാൻഡ് ആണ് കേസുകൾ അന്വേഷിച്ച് വരുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more